കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടിയ വിഷയമായിരുന്നു സീരിയൽ നടിയായ ദേവിക നമ്പ്യാർ തന്റെ കുഞ്ഞിന് പേരിട്ടത് ദേവികയുടെ ഭർത്താവായ വിജയ് മാധവായിരുന്നു കുഞ്ഞിന് ഓം പരബ്രഹ്മ എന്ന പേര് നൽകിയത് ഈ പേരിനെ തുടർന്ന് വലിയതോതിലുള്ള വിമർശനങ്ങൾ ആയിരുന്നു ഇരുവർക്കും ഏൽക്കേണ്ടതായി വന്നത് സോഷ്യൽ മീഡിയയിൽ ഇവരെ വളരെയധികം ആളുകൾ ട്രോളുന്ന ഒരു സാഹചര്യം ഉണ്ടാവുകയും ചെയ്തിരുന്നു എന്നാൽ ഇപ്പോൾ ഇതിനെക്കുറിച്ച് ഒരു ഗ്രൂപ്പിൽ വരുന്ന കുറിപ്പാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഇവർ ഇരുവരും കുട്ടിയോട് ഇടപെടുന്ന രീതിയെക്കുറിച്ചും വിജയ് മാധവ ഭാര്യയോട് ഇടപെടുന്ന രീതിയെ കുറിച്ചും ആണ് സോഷ്യൽ മീഡിയയിൽ ഇങ്ങനെയൊരു കുറിപ്പ് വരുന്നത് ഈ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ…
പേർളി മാണിയും, വിജയമാധവും മലയാളത്തിലെ
“ഷാരെന്റിങ്” വ്ലോഗേഴ്സ് ആണ്. കുട്ടികളെ സാമൂഹ്യമാധ്യമത്തിന്റെ ശ്രദ്ധകേന്ദ്രമാക്കി വരുമാനമുണ്ടാക്കുന്ന രീതിയാണിത്.
വിജയമാധവ് ഒരു അധിപത്യ സ്വഭാവമുള്ള ഹസ്ബൻഡ് ആണ്. ഭാര്യയെ സൗഹൃദങ്ങൾക്കും,, കരിയറിനും അധീതയാക്കി, “മാഷ്” എന്ന മെസ്മേറൈസിംഗ് വലയത്തിൽ അയാൾ അമ്മനമാടുന്നുണ്ട്.
ഭാര്യയെ സംസാരിക്കാൻ അനുവദിക്കാതെ “താങ്കൾ മിണ്ടാതിരിക്കു”തുടങ്ങിയ മാന്യതയുടെ പുറംചട്ടയിൽ പൊതിഞ്ഞ കർക്കശ്യങ്ങൾ പ്രയോഗിക്കുമ്പോൾ ഉള്ള അയാളുടെ മനഃസംതൃപ്തി നമുക്ക് വായിച്ചെടുക്കാം.
അയാളിലെ ഡോമീനീയറിംഗ് ഹസ്ബന്റിന്റെ ആധിപത്യ ഭാവങ്ങൾ മക്കളുടെ പേരിലും നിഴലിക്കുന്നു.
അച്ഛന്റെ ആത്മീയ തീവ്രതയുടെ ഫലമായ പേരുകൾ അടിച്ചേല്പിക്കപ്പെടുന്ന കുഞ്ഞുങ്ങൾ.
“ഓം പരമാത്മാ” എന്ന ടീച്ചറുടെ വിളിയിൽ പ്രസന്റ് പറയാൻ എണീക്കേണ്ടിവരുമ്പോ ഴൊക്കെ ഉണ്ടാവുന്ന അടക്കിയ ചിരികൾ അവളിലെ വ്യക്തിത്വം മുറിപ്പെടുത്തില്ലേ എന്ന ആശങ്ക വേണ്ട . വ്യക്തിപ്രഭാവം പേരിൽ നിന്നും മുളപൊട്ടുന്നതല്ലലോ.
അവരുടെ വ്ലോഗിൽ അയാൾ ഭാര്യയെ വിളിക്കുന്നത് താങ്കൾ എന്നാണ്. സമൂഹത്തിന്റെ മുന്നിൽ മാന്യമായ ഭർത്താവാവാൻ ഇതിലും നല്ല വിളിയുണ്ടോ.”മാഷേ” എന്ന് മറുപടി വിളിയുമായി എന്ന് വിധേയ വിനയ കുനിയ ഭാര്യ ദേവിക നമ്പ്യാർ.
ഒരു പണിക്കും പോവാതെ രാവിലെ എണീറ്റാൽ ക്യാമറയും തൂക്കി , ഭാര്യയുടെ ഗർഭ ശർദ്ധിൽ പോലും ലൈവ് ആക്കി കാണിച്ചു നമ്മളെ ശർദ്ധിപ്പിക്കുന്ന ആ വിരുതൻ ദൃശ്യത്തിലെ ജോർജ് കുട്ടിയെപ്പോലെയാണ്, കാഞ്ഞ വിത്താണ്. ഹാർഡ്‌വർക്ക് അല്ല, സ്മാർട്ട് വർക്ക് ആണ് മക്കളെ ആളുടെ ഒരു സ്റ്റൈൽ ! ‘ഡോളർ ആണ് മെയിൻ
ഭാര്യയെ താങ്കൾ എന്ന് വിളിച്ചും, തിരിച്ചു” മാഷേ” എന്ന് വിളിപ്പിച്ചും , മക്കൾക്കു വിചിത്ര പേരുകൾ നൽകിയും, കൃത്രിമമായി ഉണ്ടാക്കിയെടുത്ത ഈ ഫാമിലി വ്ലോഗ് സ്റ്റൈൽ കച്ചവട തന്ത്രത്തിന്റെ, വൈറൽ ഫോബിയയുടെ മാരക വേർഷൻ ആണ്.എല്ലാം ഡോളറിനു വേണ്ടി.
താങ്കളും, മാഷും, ആത്മജയും, ഓം പരമാത്മയും എല്ലാം ഒരു 5കൊല്ലം കൂടിയേ കാണൂ.സ്കൂളിൽ ചേർക്കാൻ നേരം പേരൊക്കെ മാറ്റും സാമൂഹ്യ മാധ്യമങ്ങളിലെ വരുമാനമാണ് ഈ ശ്രദ്ധായകർഷിക്കലിന്റെ മുഖ്യ അജണ്ട. ജീവിതം ഒന്ന് സെറ്റ് ആവാൻ, ഇങ്ങിനെ ഒക്കെ കാട്ടികൂട്ടണം, കുട്ടികളാണ് അതിനു പറ്റിയ ഇരകൾ, വിനീത വിധേയ ഭാര്യ അയാളുടെ നല്ല ഒരു ചൂണ്ടയും. ജീവിതം ഒരു ചൂണ്ടയിൽ കിട്ടുന്ന സ്വർണമത്സ്യം പോലെയാണ്.