അടുത്തകാലത്ത് മലയാള സിനിമയെ തന്നെ വളരെയധികം അമ്പരപ്പിൽ കൊണ്ടുചെന്ന് നിർത്തിയ ഒരു സംഭവമായിരുന്നു ഹേമ കമ്മീഷൻ റിപ്പോർട്ട് കമ്മീഷൻ റിപ്പോർട്ട് വന്നതിന് പിന്നാലെ അമ്മ സംഘടന തന്നെ പിരിച്ചുവിടേണ്ട ഒരു സാഹചര്യം ഉണ്ടാവുകയും ചെയ്തു. ഇപ്പോൾ അമ്മ സംഘടനയുടെ നേതൃസ്ഥാനത്തേക്ക് തങ്ങൾ ഇല്ല എന്ന് തുറന്നു പറയുകയാണ് ജഗദീഷും നടൻ കുഞ്ചാക്കോ ബോബനും. ഇവരുടെ വാക്കുകൾ ഇങ്ങനെ
ഏതൊരു നേതൃത്വത്തിലേക്ക് വന്നാലും അതിൽ എനിക്ക് 100% മുഴുകാൻ സാധിക്കണം. എന്റെ സ്വപ്നം മുഴുവൻ ഇപ്പോൾ അഭിനയത്തിലാണ് നയിക്കാൻ ആളില്ല എന്നത് ഒരു തോന്നൽ മാത്രമാണ് വ്യക്തികൾ ആരു പോയാലും പ്രസ്ഥാനം മുന്നോട്ടു പോവുക തന്നെ ചെയ്യും എന്നാണ് ഈ വിഷയത്തിൽ ജഗദീഷ് പറയുന്നത്
അമ്മയ്ക്കൊപ്പം ഉണ്ടാകും നേതൃസ്ഥാനത്തേക്ക് താനില്ല പ്രസ്ഥാനത്തെ നയിക്കുന്നത് നമ്മൾ നമ്മുടെ പൂർണ്ണമായ സമയവും മറ്റും നൽകേണ്ടിവരും അതിനുള്ള സാഹചര്യമൊന്നും ഇപ്പോൾ എനിക്കില്ല എന്നാണ് കുഞ്ചാക്കോ ബോബൻ ഈ കാര്യത്തിൽ അഭിപ്രായമായി പറയുന്നത്.
ഹേമ കമ്മീഷൻ റിപ്പോർട്ട് വന്നപ്പോൾ വളരെ ചങ്കുറപ്പോടെ തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം എന്ന് പറഞ്ഞ് ഏക വ്യക്തി കൂടിയാണ് ജഗദീഷ് ജഗദീഷിന്റെ വാക്കുകൾ അന്ന് വളരെയധികം ശ്രദ്ധ നേടുകയും ചെയ്തിരുന്നു നിരവധി ആളുകൾ ആയിരുന്നു അന്ന് ജഗദീഷിനെ അനുകൂലിച്ചുകൊണ്ട് രംഗത്ത് വന്നിരുന്നത്. സിനിമയിൽ വളരെ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് തന്റെ ജീവിതം മുന്നോട്ടു കൊണ്ടു പോവുകയാണ് ഇപ്പോൾ ജഗദീഷ് വളരെ വ്യത്യസ്തമായിട്ടുള്ള നിരവധി കഥാപാത്രങ്ങൾ തന്നെയാണ് ഇപ്പോൾ നിരന്തരം ജഗദീഷിന് ലഭിക്കുന്നത്.