Thrissur

യുവതിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾക്കെതിരെ ആരോപണം | women found dead

സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ ഭീഷണി മൂലം ജീവനൊടുക്കിയതാണെന്നാരോപിച്ച് കുടുംബാംഗങ്ങള്‍ രംഗത്തെത്തി.

തൃശൂര്‍: തൃശൂര്‍ കൊടുങ്ങല്ലൂരിൽ യുവതിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ ഭീഷണി മൂലം ജീവനൊടുക്കിയതാണെന്നാരോപിച്ച് കുടുംബാംഗങ്ങള്‍ രംഗത്തെത്തി. കൊടുങ്ങല്ലൂര്‍ എറിയാട് യു ബസാർ പാലമുറ്റം കോളനിയിൽ വാക്കാശ്ശേരി രതീഷിന്‍റെ ഭാര്യ ഷിനി (34)യാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.

ഇന്ന് ഉച്ചയോടെ ഒന്നിലധികം പലിശ ഇടപാട് സ്ഥാപനങ്ങളിലെ കളക്ഷൻ ഏജന്‍റുമാർ ഒന്നിച്ച് വീട്ടിലെത്തി തിരിച്ചടവ് തുക ആവശ്യപ്പെട്ട് സമ്മർദ്ദം ചെലുത്തിയിരുന്നുവെന്നാണ് വീട്ടുകാര്‍ പറയുന്നത്. ഇതിനിടെ ഷിനി കിടപ്പുമുറിയിൽ കയറി വാതിലടക്കുകയുമായിരുന്നുവെന്ന് വീട്ടുകാർ പറഞ്ഞു. വീട്ടുകാരും അയൽവാസികളും ചേർന്ന് വാതിൽ പൊളിച്ച് ഉടൻ തന്നെ ഷിനിയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. കിടപ്പുമുറിയിൽ തൂങ്ങിയ നിലയിലാണ് ഷിനിയെ വീട്ടുകാര്‍ കണ്ടെത്തിയത്.

content highlight : woman-found-dead-in-bedroom-allegations-against-private-money-lending-firms-in-thrissur