കാപ്പി കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് പറയുന്നതുപോലെ ചർമസംരക്ഷണത്തിനും മികച്ചതാണ് കാപ്പിപ്പൊടി. കാപ്പിയിൽ ആന്‍റിഓക്‌സിഡന്‍റുകളും ആന്‍റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ ചര്‍മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. മുഖകാന്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന കാപ്പിപ്പൊടി ഫെയ്സ് പാക്കുകള്‍ പരിചയപ്പെടാം.
വെളിച്ചെണ്ണയും കാപ്പിപ്പൊടിയും പഞ്ചസാരയും കൊണ്ടുളള ഫെയ്സ് പാക്കാണിത്. വെളിച്ചെണ്ണ ചൂടാക്കിയശേഷം അതിലേയ്ക്ക് അല്പം കാപ്പിപ്പൊടിയും പഞ്ചസാരയും ചേർത്ത് യോജിപ്പിക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. പതിനഞ്ച് മിനിട്ടുകൾക്ക് ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക.
കാപ്പിപ്പൊടിയും ഒലിവ് ഓയിലും കൊണ്ടുളള ഫെയ്സ് പാക്കാണിത്. അല്പം കാപ്പിപ്പൊടി ഒലീവ് ഓയിലിലോ പാലിലോ യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. ശേഷം 20 മിനുട്ട് കഴിഞ്ഞ് കഴുകിക്കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യാം.
കാപ്പിപ്പൊടിയും റോസ് വാട്ടറും കൊണ്ടുളള ഫെയ്സ് പാക്കാണിത്. ഒരു സ്പൂൺ കാപ്പിപ്പൊടിയും അല്പം റോസ് വാട്ടറും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 മിനുട്ടിന് ശേഷം കഴുകി കളയുക.
കാപ്പിപ്പൊടിയും കറ്റാർവാഴ ജെല്ലും കൊണ്ടുളള ഫെയ്സ് പാക്കാണിത്. 1 സ്പൂൺ കാപ്പിപ്പൊടിയും അൽപം കറ്റാർവാഴ ജെല്ലും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 മിനിട്ട് നേരം മസാജ് ചെയ്യുക. ശേഷം മുഖം കഴുകി വൃത്തിയാക്കുക.