Celebrities

അന്ന് പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു, മാര്‍ക്കോ കണ്ടു; വിശദീകരണവുമായി സുരാജ് വെഞ്ഞാറമൂട് – actor suraj venjaramoodus clarification

എന്റെ സിനിമയില്‍ കുത്തുംവെട്ടുമൊന്നും ഇല്ലെന്നായിരുന്നു അന്ന് സുരാജ് പറഞ്ഞിരുന്നത്

ഒരേ സമയം തിയേറ്ററിൽ എത്തിയ രണ്ട് ചിത്രങ്ങളാണ് സുരാജിന്റെ ഇഡിയും ഉണ്ണി മുകുന്ദന്റെ മാര്‍ക്കോയും. എന്നാൽ ഇഡിയുടെ പ്രമോഷന് സുരാജ് വെഞ്ഞാറമൂട് പറഞ്ഞ വാക്കുകള്‍ ഏറെ ചര്‍ച്ചയായിരുന്നു. എന്റെ സിനിമയില്‍ കുത്തുംവെട്ടുമൊന്നും ഇല്ലെന്നായിരുന്നു അന്ന് സുരാജ് പറഞ്ഞിരുന്നത്. ഇപ്പോഴിതാ ഇതില്‍ വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് താരം.

അന്ന് പറഞ്ഞത് തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു എന്ന് സുരാജ് വെഞ്ഞാറമൂട് വ്യക്തമാക്കി. ഒരു സൈക്കോ കഥാപാത്രം ഞങ്ങളുടെ സിനിമയില്‍ ഉണ്ടായിരുന്നു. അപ്പോള്‍ നിങ്ങളുടെ സിനിമയിലും വെട്ടുംകുത്തുമുണ്ടോയെന്ന് ചോദിച്ച ഒരാളോട്. അങ്ങനെയൊന്നും ഇല്ല എന്ന് അപ്പോള്‍ പറയുകയായിരുന്നു ഞാൻ. മാര്‍ക്കോ ഞാൻ പിന്നീട് കണ്ടു. എനിക്ക് ഭയങ്കര ഇഷ്‍ടപ്പെട്ടു സിനിമ. ഉണ്ണി മുകുന്ദന് മെസേജ് അയച്ചിരുന്നു എന്നും സുരാജ് പറഞ്ഞു.

സുരാജ് വെഞ്ഞാറമൂട് നായകനായി വന്ന ചിത്രമാണ് എക്ട്രാ ഡീസന്റ്. ഒരു ചിരി ചിത്രമായിട്ടാണ് ഇഡി തിയറ്ററുകളില്‍ എത്തിയത്. ആമിർ പള്ളിക്കാലാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരുന്നത്. സുരാജ് വെഞ്ഞാറമൂട്‌, ഗ്രേസ്‌ ആന്റണി, പ്രേമലു ഫെയിം ശ്യാം മോഹൻ എന്നിവരുടെ ഫൺ കോമ്പോയാണ്‌ സിനിമയുടെ ഹൈലൈറ്റ്‌ എന്നാണ് പ്രേക്ഷക അഭിപ്രായം. പ്രമുഖ നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും സുരാജ് വെഞ്ഞാറമൂടിന്റെ വിലാസിനി സിനിമാസും ചേർന്നായിരുന്നു ചിത്രം നിർമ്മിച്ചിരുന്നത്.

STORY HIGHLIGHT: actor suraj venjaramoodus clarification