ലൈഫിൽ എന്ത് നെഗറ്റീവ് കാര്യങ്ങളും സംഭവിക്കും എന്നത് താൻ പ്രതീക്ഷിക്കുന്നുണ്ടെന്ന് നടി നിഖില വിമൽ. ഞാൻ എന്തെങ്കിലും പറഞ്ഞതിന്റെ പേരിൽ പിന്നീട് അത് വലിയ വാർത്തയാകുമ്പോൾ അമ്മയെ ഒന്ന് പ്രിപ്പേർ ചെയ്ത് നിർത്തിക്കോളാൻ ഞാൻ ചേച്ചിയോട് പറയും. പിന്നെ അമ്മ കുറച്ച് ചില്ലായിട്ടുള്ളയാളാണ്. കാര്യം പറഞ്ഞാൽ മനസിലാകും. പിന്നെ പല കാര്യങ്ങളും കൂടുതലും എഫക്ട് ചെയ്യുന്നത് അമ്മയെയാണ്. കാരണം അവർക്ക് അത് ശീലമില്ലാത്ത കാര്യമാണല്ലോ എന്നാണ് നിഖില പറഞ്ഞത്.
കുറച്ച് വ്യത്യസ്തമാണ്. എന്ത് കാണിച്ചാലും അത് അബദ്ധമായി മാറുമെന്നും നിഖില പറയുന്നു. ഉണ്ണി മുകുന്ദുൻ സിനിമ ഗെറ്റ് സെറ്റ് ബേബിയാണ് നിഖിലയുടെ റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ സിനിമ.
ഇന്റർവ്യൂകളിൽ തഗ് മറുപടികൾ പറയുന്നതിനെ കുറിച്ച് പ്രതികരിച്ച് നടി നിഖില വിമൽ. താന്‍ തഗ് ആണെന്നുള്ളത് ഒരു പോയിന്റ് കഴിഞ്ഞപ്പോള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ തന്നെ പറഞ്ഞുണ്ടാക്കിയതാണെന്നാണ് നിഖില പറഞ്ഞത്. ഞാൻ തഗ് ആണെന്നുള്ളത് ഒരു പോയിന്റ് കഴിഞ്ഞപ്പോൾ ഓൺലൈൻ മീഡിയ തന്നെ പറഞ്ഞുണ്ടാക്കിയതാണ്. അവർ എല്ലാ സ്ഥലത്തും വന്നിട്ട് നിഖില വിമൽ പറയുന്നത് തഗാണ് എന്ന് പറഞ്ഞ് പറഞ്ഞ് അങ്ങനെ ആക്കിയതാണ്. എന്റെ പ്രശ്നമെന്ന് പറയുന്നത്… നിങ്ങളുടെ കൂട്ടത്തിലെല്ലാം അങ്ങനെ ഉള്ള ആളുകൾ ഉണ്ടാകും. ജനറലായി ഒരാളുടെ ലൈഫിൽ നടക്കുന്ന കാര്യങ്ങൾ അല്ല എന്റെ ജീവിതത്തിൽ നടക്കുന്നത് എന്നാണ് നിഖില പറഞ്ഞത്.
വിവാഹവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കും താരം മറുപടി നൽകി കഴിഞ്ഞ ദിവസം കൈമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് വിവാഹവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് അടക്കം നടി മറുപടി നൽകിയത്.
ജനറലായി ഒരാളുടെ ലൈഫില്‍ നടക്കുന്ന കാര്യങ്ങളല്ല തന്റെ ലൈഫില്‍ നടക്കാറുള്ളതെന്നും നിഖില പറയുന്നു. ഭാവിയിൽ എപ്പോഴെങ്കിലും വിവാഹം കഴിക്കുമോ എന്നൊന്നും എനിക്ക് അറിയില്ല. ഇന്ന് വൈകിട്ട് എന്ത് നടക്കും എന്നതിനെ കുറിച്ച് പോലും എനിക്ക് ധാരണയില്ല. ഞാൻ പുട്ട് കഴിക്കണമെന്ന് വിചാരിച്ചാൽ എന്റെ വീട്ടിൽ പുട്ട് കുറ്റി കാണില്ല.
അങ്ങനെ ഒരു സാഹചര്യത്തിൽ ഞാൻ കല്യാണം കഴിക്കുന്നതിനെ കുറിച്ച് ചിന്തിച്ച് നോക്കൂ. ഞാൻ അങ്ങനെയാണ്. എനിക്ക് വലിയ പ്ലാനിങ്ങൊന്നുമില്ല. വലിയൊരു സിനിമ ചെയ്യണമെന്ന് ഞാൻ വിചാരിച്ചാൽ ചിലപ്പോൾ മലയാള സിനിമ നിന്നുപോകും. അങ്ങനെ എനിക്ക് സംഭവിക്കാറുണ്ട്. ഒരു പ്രത്യേകതരം ജീവിതമാണല്ലേയെന്ന് എന്റെ മുഖത്ത് നോക്കി ചോദിച്ചാൽ അത് കറക്ടാണെന്ന് എനിക്ക് പറയേണ്ടി വരും.
ജനറലി ഒരാളുടെ ജീവിതത്തിൽ സംഭവിക്കുന്നതൊന്നും എന്റെ ജീവിതത്തിൽ സംഭവിക്കുന്നില്ല. പല പ്രശ്നങ്ങളും വരുമ്പോൾ വേറെ വല്ലവരുമാണെങ്കിൽ ഒരു ജോത്സ്യരെ വിളിച്ച് പ്രശ്നം വെപ്പിക്കണം എന്നൊക്കെ ചിന്തിക്കും ചെയ്യും. പക്ഷെ ഞാൻ പ്രശ്നം ഉണ്ടായല്ലേ എന്ന് ചിന്തിച്ച് നിർത്തും. ഇങ്ങനെ സംഭവിക്കുമെന്ന് അറിയാമായിരുന്നു എന്നതാണ് എനിക്ക് ആ സമയത്ത് തോന്നുക. ഇങ്ങനെ അല്ലാതെ എന്റെ ലൈഫിൽ ഒരു കാര്യങ്ങളും നടന്നിട്ടില്ല- നിഖില പറഞ്ഞു.
മലയാള സിനിമയിലെ പ്രശസ്ത നടിയാണ് നിഖില വിമൽ. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലാണ് ജനനം. അമ്മ കലാമണ്ഡലത്തിലെ അധ്യാപികയാണ്. സ്കൂൾ പഠനകാലത്ത് ജില്ലാ കലാമേളകളിൽ പങ്കെടുത്ത് നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട് നിഖില. തളിപ്പറമ്പ് സൈദ് കോളേജിൽ ബോട്ടണിയിൽ ബിരുദം നേടി.
2009-ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘ഭാഗ്യദേവത’ എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ച് സിനിമാരംഗത്തേക്ക് പ്രവേശിച്ചു. 2015-ൽ ദിലീപ് നായകനായ ‘ലവ് 24×7’ എന്ന ചിത്രത്തിൽ നായികയായി അരങ്ങേറ്റം കുറിച്ചു. തുടര്‍ന്ന് ‘വെട്രിവേൽ’, ‘കിടാരി’ തുടങ്ങിയ തമിഴ് ചിത്രങ്ങളിലും അഭിനയിച്ചു. 2019-ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘ഞാൻ പ്രകാശൻ’ എന്ന ചിത്രത്തിൽ സലോമി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയയായി.
നിഖിലയുടെ സഹോദരി അഖില വിമൽ സന്യാസം സ്വീകരിച്ച വാർത്തകൾ അടുത്തിടെ ശ്രദ്ധേയമായിരുന്നു. ഈ സംഭവത്തെക്കുറിച്ച് നിഖില പ്രതികരിച്ചപ്പോൾ, സഹോദരിയുടെ തീരുമാനത്തിൽ സന്തോഷമുണ്ടെന്ന് പറഞ്ഞു. അഖിലയുടെ തീരുമാനത്തെക്കുറിച്ച് നിഖില വിശദീകരിച്ച അഭിമുഖം ശ്രദ്ധ നേടുകയും ചെയ്തു.
content highlight: nikhila-vimal-open-up-about-her-mother