ചൈനയിലെ സ്ത്രീകളുടെ മുടിയുടെ നീളം എപ്പോഴും ചരിത്രത്തിൽ ഇടം പിടിച്ചിട്ടുള്ളതാണ് അതിനെക്കുറിച്ച് പലപ്പോഴും പല പഠനങ്ങളും വന്നിട്ടുള്ളതാണ് എന്താണ് ഇവരുടെ മുടിയുടെ നീളത്തിന്റെ കാരണമെന്നും ഇവർ എങ്ങനെയാണ് മുടി സംരക്ഷിക്കുന്നത് എന്നുമൊക്കെ പലർക്കും അറിയാൻ താല്പര്യമുള്ള ഒന്നാണ്. ശരിക്കും എന്തുകൊണ്ടാണ് ഇവരുടെ മുടിയുടെ സൗന്ദര്യം ഇങ്ങനെ നിലനിൽക്കുന്നത് എന്ന് നോക്കാം
രഹസ്യ കൂട്ട്
മുടിയുടെ സംരക്ഷണത്തിനുവേണ്ടി ഇവർക്കൊരു രഹസ്യ കൂട്ടുണ്ട് അരി കഴുകിയ വെള്ളവും സിട്രസ് കുടുംബത്തിൽപ്പെട്ട ഓറഞ്ച് പോലെയുള്ള ഒരു പഴത്തിന്റെ തൊലിയും വെച്ചാണ് ഈ ഒരു രഹസ്യ കൂട്ട് തയ്യാറാക്കുന്നത്. അരി കഴുകിയ വെള്ളത്തിനുള്ളിൽ ഈ പഴത്തിന്റെ തൊലിയിട്ട ദിവസങ്ങളോളം ഇത് സൂക്ഷിച്ചു വയ്ക്കും ചിലപ്പോൾ ഇത് മാസങ്ങളും വർഷങ്ങളും നീണ്ടുപോയേക്കാം അതിനുശേഷം ഒരു പ്രത്യേകത ഇവർ തലമുടിയിൽ പുരട്ടുന്നത് ഇതിൽ നിന്നും പുറത്തേക്ക് വരുന്ന നല്ല ബാക്ടീരിയകൾ മുടിയുടെ വളർച്ചയ്ക്ക് സഹായകരമാകുന്നു എന്നാണ് ഇവിടെയുള്ളവർ വിശ്വസിക്കുന്നത്.
മുടി കഴുകുന്നത്
മുടി കഴുകുന്നതും ഇതിൽ വളരെ പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണ് നീണ്ട മുടി കഴുകിയെടുക്കാൻ അല്പം ബുദ്ധിമുട്ടുള്ളതുകൊണ്ടുതന്നെ ഇത് എല്ലാ ദിവസവും ഇവർ ആവർത്തിക്കാറില്ല ആഴ്ചയിൽ ഒരു ദിവസം മാത്രമാണ് തലമുടി കഴുകുന്നത് ചിലപ്പോൾ അത് രണ്ട് ദിവസമായി വർദ്ധിക്കാറുണ്ടയെങ്കിലും ആഴ്ചയിൽ രണ്ട് ദിവസത്തിൽ കൂടുതൽ മുടി കഴുകാറില്ല എന്നത് മുടിയുടെ സംരക്ഷണത്തിന് ഇവർ കൊടുക്കുന്ന ഒരു വലിയ പ്രാധാന്യം തന്നെയാണ്
ദിവസവും മുടി കഴുകുകയാണെങ്കിൽ അതിൽ നിന്നും ജലാംശം നഷ്ടപ്പെട്ട മുടിയുടെ സ്വാഭാവിക വളർച്ചയെ അത് തടയും എന്നാണ് ഇവർ വിശ്വസിക്കുന്നത് അതുകൊണ്ടാണ് ആഴ്ചയിൽ ഒരു ദിവസം മാത്രം ഇവർ തലമുടി കഴുകുന്നത് ബാക്കി ദിവസങ്ങളിൽ മുടി നന്നായി ചീകി പൊക്കി കെട്ടി വയ്ക്കുകയാണ് ചെയ്യാറുള്ളത് അങ്ങനെ ചെയ്യുന്നതും മുടി വളർച്ചയെ സഹായിക്കും എന്നാണ് ഇവർ വിശ്വസിക്കുന്നത്