വിരമിച്ച ഇന്ത്യൻ ഹോക്കി ഗോള്‍ക്കീപ്പറും ഒളിമ്പിക് വെങ്കലമെഡല്‍ ജേതാവുമായ പി.ആര്‍. ശ്രീജേഷിന് എം.ജിയുടെ വിന്‍ഡ്‌സര്‍ ഇ.വി സമ്മാനിച്ച് എം.ജി. മോട്ടോഴ്സ്. കൊച്ചിയിലെ ഇ.വി.എം കോസ്റ്റ് ലൈൻ ഗ്യാരേജസിൽനിന്ന്, കുടുംബത്തോടൊപ്പം എത്തിയാണ് ശ്രീജേഷ് വാഹനം സ്വീകരിച്ചത്.
വെള്ള നിറത്തിലുള്ള വിന്‍ഡ്‌സറിന്റെ ടോപ് സ്പെക് വേരിയന്റാണ് അദ്ദേഹം സ്വന്തമാക്കിയത്. പാരീസ് ഒളിമ്പിക്സിൽ ഇന്ത്യൻ ഹോക്കി ടീം വെങ്കല മെഡൽ നേടിയതിനുപിന്നാലെ ടീം അംഗങ്ങൾക്ക് ഇ.വി നൽകുമെന്ന് എം.ജി. പ്രഖ്യാപിച്ചിരുന്നു. 2024 നവംബറിൽ ചണ്ഡീഗഢിൽവെച്ചു നടന്ന ചടങ്ങിൽ ശ്രീജേഷ് ഉൾപ്പടെയുള്ള ഹോക്കി ടീം അംഗങ്ങൾക്ക് വിൻഡ്സറിന്റെ താക്കോൽ ഔദ്യോഗികമായി എം.ജി കൈമാറിയിരുന്നു.
View this post on Instagram
ചണ്ഡീഗഢിൽനിന്ന് വാഹനം കേരളത്തിലേക്ക് എത്തിക്കുന്നതിലെ ബുദ്ധിമുട്ട് കാരണം കൊച്ചിയിൽവെച്ച് ഡെലിവറിയെടുക്കാൻ ശ്രീജേഷ് തീരുമാനിക്കുകയായിരുന്നു. 2024 സെപ്റ്റംബറിലാണ് എം.ജി. വിന്‍ഡ്‌സര്‍ വിപണിയില്‍ അവതരിപ്പിച്ചത്. എക്സൈറ്റ്, എക്സ്‌ക്ലുസീവ്, എസന്‍സ് എന്നീ മൂന്ന് വേരിയന്റുകളിലാണ് വാഹനം ലഭിക്കുന്നത്.
STORY HIGHLIGHT: pr sreejesh gifted new mg windsor ev