ഗ്രാമി പുരസ്‌കാര വേദിയില്‍ നഗ്നതാപ്രദര്‍ശനം നടത്തി വിവാദത്തിലായ ഓസ്‌ട്രേലിയന്‍ മോഡല്‍ ബിയാന്‍ക സെന്‍സറിയും അമേരിക്കന്‍ റാപ്പര്‍ കാന്യേ വെസ്റ്റും വേര്‍പിരിയുന്നുവെന്ന് സൂചന. ഗ്രാമി പുരസ്‌കാരവേദിയിലെ നഗ്നതാ പ്രദര്‍ശന വിവാദം കെട്ടടങ്ങും മുമ്പാണ് ഇരുവരും തമ്മിലുള്ള വിവാഹബന്ധം അവസാനിപ്പിക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്.
അടുത്തിടെ കാന്യേ വെസ്റ്റിന്റെ ആവശ്യപ്രകാരം ഗ്രാമി വേദിയില്‍ വസ്ത്രമുരിഞ്ഞാണ് ബിയാന്‍ക വാർത്തകളിൽ ഇടം പിടിക്കുന്നത്. കറുത്ത മേല്‍വസ്ത്രം ധരിച്ചെത്തിയ ബിയാങ്ക വേദിയില്‍ അത് നീക്കം ചെയ്തതോടെ ശരീരഭാഗങ്ങള്‍ മുഴുവനും പുറത്തു കാണുന്ന നിലയിലായിരുന്നു. ഇത് കടുത്ത പ്രതിഷേധത്തിന് കാരണമാവുകയും ചെയ്തു.
ഗ്രാമിയിലെ വിവാദസംഭവങ്ങള്‍ നടന്ന രണ്ടാഴ്ച പിന്നിടും മുന്‍പാണ് താരദമ്പതികളുടെ വേര്‍പിരിയല്‍ വാര്‍ത്തകളും പുറത്തുവരുന്നത്. 5 മില്യന്‍ ഡോളര്‍ ഏകദേശം 43 കോടി രൂപ ജീവനാംശമായി ബിയാന്‍ക ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ബിയാന്‍കയുടെ ജീവിതത്തെ നിയന്ത്രിച്ചിരുന്നത് കാന്യേ വെസ്റ്റായിരുന്നുവെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.
STORY HIGHLIGHT: kanye west and-bianca censori