Movie News

മമ്മൂട്ടിക്കൊപ്പം വിനായകന്‍ എത്തുന്നു; പ്രേക്ഷകര്‍ കാത്തിരുന്ന പ്രഖ്യാപനമെത്തി – mammootty vinayakan movie

ചിത്രത്തിന്‍റെ ടൈറ്റിലും ഫസ്റ്റ് ലുക്കും നാളെ വൈകിട്ട് 6 മണിക്ക് പുറത്തെത്തും

അപ്കമിംഗ് പ്രോജക്റ്റുകളില്‍ ഏറെ പ്രേക്ഷകശ്രദ്ധ നേടിയ ഒന്നാണ് മമ്മൂട്ടിയും വിനായകനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം. നവാഗതനായ ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് മമ്മൂട്ടിയുടെ സ്വന്തം ബാനര്‍ ആയ മമ്മൂട്ടി കമ്പനിയാണ്. ഇപ്പോഴിതാ ഏറ്റവും പ്രധാന അപ്ഡേറ്റ് സംബന്ധിച്ച ഒരു ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുകയാണ്.

ലൊക്കേഷനില്‍ നിന്നുള്ള ചില സ്റ്റില്ലുകള്‍ അല്ലാതെ ചിത്രത്തെ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങളൊന്നും ഇനിയും പുറത്തെത്തിയിട്ടില്ല. മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ പ്രൊഡക്ഷനാണ് ഇത്. ചിത്രത്തിന്‍റെ ടൈറ്റിലും ഫസ്റ്റ് ലുക്കും നാളെ പുറത്തെത്തും. വൈകിട്ട് 6 മണിക്കാണ് സിനിമയുടെ പേരും ഫസ്റ്റ് ലുക്കും പുറത്ത് വരുക. മമ്മൂട്ടി തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.

നാഗര്‍കോവില്‍ ആണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍. മമ്മൂട്ടിയും വിനായകനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം എന്നതാണ് ഈ പ്രോജക്റ്റിന്‍റെ ഹൈലൈറ്റ്. പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. സുഷിന്‍ ശ്യാം ആണ് സംഗീത സംവിധാനം. ഫൈസല്‍ അലി ഛായാഗ്രഹണം.

STORY HIGHLIGHT: mammootty vinayakan movie

Latest News