Thrissur

പെണ്‍കുട്ടിയെ കൊണ്ട് ബാലവേല ചെയ്യിപ്പിച്ചു, പിടികിട്ടാപ്പുള്ളി കടംബന്‍ അറസ്റ്റില്‍ | child labour case

പൊലീസ് സംഘം തമിഴ്‌നാട്ടിലെ കടലൂര്‍ എത്തുകയും കടംബനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

തൃശൂര്‍: പെണ്‍കുട്ടിയെ കൊണ്ട് ബാലവേല ചെയ്യിപ്പിച്ചതിന് പിടികിട്ടാപ്പുള്ളി കടംബന്‍ അറസ്റ്റില്‍. തമിഴ്‌നാട് സേലം സിറുപാക്കം കടംബന്‍ (60) ആണ് അറസ്റ്റിലായത്. 2011 കാലഘട്ടത്തില്‍ ബാലികയായ പെണ്‍കുട്ടിയെ കൊണ്ട് ഒരു വീട്ടില്‍ ബാലവേല ചെയ്യിപ്പിക്കുന്നതിനായി കണ്ടെത്തിയ കാര്യത്തിന് സംഭവത്തില്‍ കടംബനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെ കടംബൻ ഒളിവിൽ പോയി.

ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാള്‍ തമിഴ്‌നാട്ടില്‍ അമ്പലത്തില്‍ ശാന്തിപ്പണി ചെയ്തുവരുന്നതായി തൃശൂര്‍ റൂറല്‍ ജില്ലാ പൊലിസ് മേധാവി ബി കൃഷ്ണകുമാറിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസ് സംഘം തമിഴ്‌നാട്ടിലെ കടലൂര്‍ എത്തുകയും കടംബനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കടംബനെ അറസ്റ്റ് ചെയ്ത സംഘത്തില്‍ കൊടുങ്ങല്ലൂര്‍ എസ് എച്ച് ഒ അരുണ്‍ ബി കെ, ഗ്രേഡ് സബ് ഇന്‍സ്‌പെക്ടര്‍ തോമസ് പി എഫ്, പൊലീസ് ഉദ്യോഗസ്ഥരായ ഷമീര്‍, ബിനില്‍ വി ബി എന്നിവര്‍ ഉണ്ടായിരുന്നു.

content highlight : girl-forced-into-child-labour-case-notorious-criminal-kadamban-arrested