തൃശൂര്‍: തൃശൂരിൽ കുപ്രസിദ്ധ ഗുണ്ടകളെ നാടു കടത്തി. കുപ്രസിദ്ധ ഗുണ്ടകളായ ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന വേളൂക്കര വില്ലേജില്‍ ഡോക്ടര്‍പടി ദേശത്ത് ചെമ്പരത്ത് വീട്ടില്‍ സലോഷ് (28), കോമ്പാറ ദേശത്ത് ചെറുപറമ്പില്‍ മിഥുന്‍ (26) എന്നിവരെ കാപ്പ ചുമത്തി ആറു മാസത്തേക്ക് നാടുകടത്തിയത്.
സലോഷ് 2022 ല്‍ ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മോട്ടോര്‍സൈക്കിള്‍ തടഞ്ഞുനിര്‍ത്തി അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയും 2023 ല്‍ കാറും കാറിലുണ്ടായിരുന്ന വെളിച്ചെണ്ണയും അപഹരിക്കുകയും കാറുടമസ്ഥനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയും 2022 ല്‍ മറ്റൊരു വധശ്രമ കേസിലെ പ്രതിയും 2023 ല്‍ കാട്ടൂര്‍ പൊലീസ് സ്റ്റേഷനിലെ അടിപിടി കേസിലെ പ്രതിയും 2022 ല്‍ ഇരിങ്ങാലക്കുടയില്‍ വീടാക്രമിച്ച കേസിലെ പ്രതിയും 2023 ല്‍ ഇരിങ്ങാലക്കുടയില്‍ വധശ്രമകേസടക്കം ആറോളം ക്രിമിനല്‍ കേസിലെ പ്രതിയാണ്.
മിഥുന്‍ 2022 ല്‍ വധശ്രമ കേസിലെ പ്രതിയും 2024 ല്‍ കള്ള് ഷാപ്പിലെ ജീവനക്കാരന്‍ സൗജന്യമായി കള്ള് കൊടുക്കാത്തതിലെ വിരോധത്താല്‍ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയും 2023 ല്‍ കാറും കാറിലുണ്ടായിരുന്ന വെളിച്ചെണ്ണയും അപഹരിക്കുകയും കാറുടമസ്ഥനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയും 2021 ല്‍ തേഞ്ഞിപ്പാലം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കവര്‍ച്ചക്കേസും 2019 ല്‍ ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനില്‍ അടിപിടി കേസും 2020 ല്‍ വീടിനു മുമ്പിലുള്ള ബൈക്ക് കത്തിച്ച കേസും 2021 കാട്ടൂര്‍ പൊലീസ് സ്റ്റേഷനില്‍ അടിപിടികേസുമടക്കം കേസിലെ പ്രതിയുമാണ്.
content highlight : notorious-gangsters-were-deported-out-of-thrissur