HOME3, Anweshanam.com , അന്വേഷണം. കോം,
മുഖത്തെ അമിതരോമ വളർച്ച സ്ത്രീകളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഇത് പല കളിയാക്കലുകൾക്കും കാരണമാവുകയും പിന്നീട് സ്ത്രീകളുടെ ആത്മവിശ്വാസം നഷ്ടപ്പെടുകയും ചെയ്യുന്നു. സ്ത്രീകളിൽ രോമ വളർച്ച സാധാരണമായ ഒരു കാര്യമായി പലർക്കും അംഗീകരിക്കാൻ കഴിയുന്നില്ല. ഈ രോമവളർച്ചയെ നിയന്ത്രിക്കാൻ പല വഴികളും ഉണ്ട്. എന്നാൽ ഒരുപക്ഷേ ഏറ്റവും കൂടുതൽ ആളുകൾ ഷേവിങ് ആയിരിക്കും തെരഞ്ഞെടുക്കുക.
വേദനയില്ലാതെ കാര്യം സാധിച്ചെടുക്കാം എന്നതാണ് ഷേവിങ് തിരഞ്ഞെടുക്കാൻ കാരണം. എന്നാൽ ഇതൊരു ശാശ്വതമായ പരിഹാരമല്ല. ഷേവിങ്ങിലൂടെ മുഖത്തെ രോമം കളയുമ്പോൾ രോമ വളർച്ച വീണ്ടും കൂടുന്നു. തുടരെത്തുടരെ ഷേവിംഗ് സെറ്റ് ഉപയോഗിക്കുന്നത് ചർമ്മത്തിനും നല്ലതല്ല.
മറ്റൊരു വഴിയാണ് വാക്സിംഗ്. എന്നാൽ വേദനയാണ് പ്രശ്നം. മാത്രമല്ല ഇത് പാർലറിൽ ചെയ്യുന്നത് ചെലവേറിയ കാര്യവുമാണ്. വേദനയും പേടിയും വലിയ ചെലവ് ഒന്നുംതന്നെയില്ലാതെ നിങ്ങളുടെ അമിതരോമവളർച്ചയെ എങ്ങനെ നിയന്ത്രിക്കാം എന്ന് നോക്കിയാലോ..
ആദ്യം നമുക്ക് ചേരുവകൾ പരിചയപ്പെടാം.
ഓട്സ്
കഴിക്കാൻ മാത്രമല്ല ഓട്സിൽ അടങ്ങിയിരിക്കുന്ന പല ഗുണങ്ങളും ചർമത്തിന് ഏറെ നല്ലതാണ്. ചർമത്തിൽ നല്ലൊരു എക്സ്ഫോളിയേറ്ററായി പ്രവർത്തിക്കാൻ ഓട്സിന് കഴിയും. ചർമത്തെ ക്ലെൻസ് ചെയ്യാനും അതുപോലെ മൃതകോശങ്ങളെ പുറന്തള്ളാനും ഓട്സ് സഹായിക്കും. കൂടാതെ ചർമത്തെ ബാക്ടീരിയകളിൽ നിന്ന് സംരക്ഷിക്കാനും ചൊറിച്ചിൽ പോലെയുള്ള പ്രശ്നങ്ങൾ മാറ്റാനും ഓട്സ് നല്ലതാണ്.
തേൻ
ചർമത്തിന്റെ മിക്ക പ്രശ്നങ്ങൾക്കുമുള്ള പരിഹാരം തേനിലുണ്ട്. ആന്റി ബാക്ടീരിയൽ, ആന്റി ഫംഗൽ ഗുണങ്ങളാൽ സമ്പുഷ്ടമാണ് തേൻ. തേനിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ ചർമത്തിനു മികച്ചതാണ്. പ്രായമാകുന്നതിന്റെ ലക്ഷണങ്ങളെ ഇല്ലാതാക്കാൻ തേൻ മികച്ച പരിഹാരമാണ്. മാത്രമല്ല മുഖക്കുരു, വീക്കം, ചുവപ്പ് തുടങ്ങിയ പ്രശ്നങ്ങളൊക്കെ പാടെ മാറ്റാനും തേൻ സഹായിക്കും.
കരിഞ്ചീരകം
ചർമത്തിലെ മിക്ക പ്രശ്നങ്ങളെയും ഇല്ലാതാക്കാൻ കരിഞ്ചീരകം സഹായിക്കാറുണ്ട്. ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളാൽ സമ്പുഷ്ടമാണ് കരിഞ്ചീരകം. മുഖത്തെ തിണർപ്പും, കറുത്ത പാടുകൾ പോലെയുള്ള പ്രശ്നങ്ങൾ മാറ്റാനും കരിഞ്ചീരകം വളരെ നല്ലതാണ്. കൂടാതെ ചർമത്തിലെ സുഷിരങ്ങളെ വ്യത്തിയാക്കി അഴുക്കിനെ കളയാനും ഇത് സഹായിക്കാറുണ്ട്.
മാസ്ക് തയാറാക്കുന്ന വിധം
ആദ്യം തന്നെ പാടയില്ലാത്ത പാലിലേക്ക് കരിഞ്ചീരകം പത്ത് മിനിറ്റ് കുതിർത്ത് വയ്ക്കണം. ശേഷം ഇതിലേക്ക് ഓട്സ് പൊടിച്ചതും തേനും ചേർത്ത് നന്നായി അരച്ച് പേസ്റ്റ് തയാറാക്കുക. ഈ പേസ്റ്റ് മുഖത്തിട്ട് ഒരു 20 മിനുട്ട് വരെ വയ്ക്കാം. നന്നായി പായ്ക്ക് ഉണങ്ങിയ ശേഷം വെള്ളം ഉപയോഗിച്ച് കഴുകി വ്യത്തിയാക്കണം. ആഴ്ചയിൽ രണ്ട് ദിവസം ഇങ്ങനെ ചെയ്ത് നോക്കൂ. മാറ്റം നിങ്ങൾ കണ്ടറിയും
content highlight: natural-facial-hair-removal-mask