തന്മാത്ര എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് മീര വാസുദേവ്. ഒരിടവേളയ്ക്ക് ശേഷം ‘കുടുംബവിളക്ക്’ എന്ന സീരിയലിലൂടെയാണ് മീര വീണ്ടും അഭിനയരംഗത്ത് സജീവമാകുന്നത്. ഇതേ സീരിയലിന്‍റെ ഛായാഗ്രഹകൻ ആയിരുന്ന വിപിനെയാണ് താരം വിവാഹം ചെയ്തിരുന്നത്.
വിവാഹത്തെത്തുടർന്ന് ഇരുവരുടെയും പ്രായം ചൂണ്ടിക്കാട്ടിയും മീരയുടെ മുന്‍ വിവാഹങ്ങള്‍ പരമാര്‍ശിച്ചും സോഷ്യല്‍ മീഡിയയിലൂടെ ഒരുപാട് പരിഹാസങ്ങള്‍ കേട്ടിരുന്നു. മീരയുടെ മൂന്നാം വിവാഹമായിരുന്നു ഇത്. ഇപ്പോളിതാ, പ്രണയദിനത്തിൽ ഇരുവരും ഏറെ സന്തോഷത്തോടെ ചേർന്നുനിൽക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.
‘ഞങ്ങളുടെ ജീവിതവും സ്‌നേഹവും നിങ്ങളുടെ പുഞ്ചിരി പോലെ മനോഹരമാണ്’ എന്നായിരുന്നു ചിത്രങ്ങൾക്ക് താഴെ വിപിൻ ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്. ചിത്രത്തിനു താഴെ നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായി എത്തിയിരിക്കുന്നത്. 2023 ഏപ്രില്‍ 21-നായിരുന്നു മീരയുടെയും വിപിന്റെയും വിവാഹം.
STORY HIGHLIGHT: meera vasudev valentines day pic with husband