മലയാളികളുടെ മനസിൽ ഇടംനേടിയെടുത്ത് പ്രിയങ്കരനായ യുവ താരമാണ് ബേസിൽ ജോസഫ്. തൊട്ടതെല്ലാം പൊന്നാക്കിയ ഒരു ബേസിൽ വർഷമാണ് കടന്നു പോയതും നടന്നുകൊണ്ടിരിക്കുന്നതും. ഇപ്പോഴിതാ, ബേസിൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. മകൾ ഹോപിന്റെ പിറന്നാളാഘോഷിക്കുന്ന ചിത്രങ്ങളാണ് പോസ്റ്റു ചെയ്തിരിക്കുന്നത്.
‘ഹോപിന് 2 വയസ്സ് തികയുന്നു’ എന്ന ക്യാപ്ഷനോടെയാണ് ബേസിൽ പോസ്റ്റു പങ്കുവച്ചിരിക്കുന്നത്. കുഞ്ഞിനൊപ്പമുള്ള രസകരമായ പല അനുഭവങ്ങളും ചിത്രങ്ങളും ഇതിന് മുന്നും താരം പങ്കുവെച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ബേസിലിന്റെ കുടുംബവും പ്രേക്ഷകർക്ക് സുപരിചിതരുമാണ് പ്രിയപ്പെട്ടവരുമാണ്. നിരവധി ആരാധകരാണ് ഹോപിന് ആശംസകളുമായി എത്തിയിരിക്കുന്നത്.
2017 ലായിരുന്നു ബേസിലിന്റെയും എലിസബത്തിന്റെയും വിവാഹം. 2023ലാണ് ഇരുവർക്കും പെൺകുഞ്ഞ് ജനിച്ചത്. അതേസമയം, പൊൻമാന്റെ വിജയത്തിനൊപ്പം ബേസിലിന്റെ കഥാപാത്രവും കൈയ്യടി നേടുകയാണ്.
STORY HIGHLIGHT: basil joseph shared his daughter hopes birthday