ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഉണ്ണി മുകുന്ദൻ നായകനായെത്തിയ ചിത്രമാണ് മാർക്കോ. ചിത്രത്തിന്റെ അൺകട്ട് വേർഷനായിരുന്നില്ല ഒടിടിയിലെത്തിയത് എന്നത് ആരാധകർക്ക് വലിയ നിരാശയാണ് സമ്മാനിച്ചത്. ഇപ്പോഴിതാ ആരാധകർക്ക് ഒരു സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ്. സിനിമയിലെ റിയാസ് ഖാൻ ഉൾപ്പെടുന്ന ഒരു ഡിലീറ്റഡ് സീൻ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
ഉണ്ണി മുകുന്ദനും റിയാസ് ഖാനും ഉൾപ്പെടുന്ന ഒരു പൊലീസ് സ്റ്റേഷൻ ഫൈറ്റ് സീനാണ് പുറത്ത് വിട്ടത്. ഈ രംഗം ഇതിനകം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നുണ്ട്. ചിത്രമിപ്പോൾ സോണി ലിവിലൂടെയാണ് സ്ട്രീം ചെയ്യുന്നത്. ഒടിടിയിലും ഗംഭീര പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. എന്തിനാണ് ഈ രംഗം ഒഴിവാക്കിയത് എന്ന് ആരാധകരിൽ പലരും കമന്റുകളിൽ ചോദ്യം ഉന്നയിക്കുന്നുണ്ട്.
നായികയെ ബസിൽ വച്ച് ശല്യം ചെയ്യുന്നവരെ കസ്റ്റഡിയിൽ എടുക്കുന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് റിയാസ് ഖാൻ എത്തുന്നത്. നായിക യുക്തി തരേജയും സീനിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. റിയാസ് ഖാൻ അവതരിപ്പിച്ച കഥാപാത്രം ഒടിടി പതിപ്പിലുണ്ടാകുമെന്ന് മുൻപ് ചിത്രത്തിന്റെ നിർമാതാവ് ഷെരീഫ് മുഹമ്മദ് പറഞ്ഞിരുന്നു. എന്നാൽ, തിയറ്റർ പതിപ്പു തന്നെയാണ് ഒടിടിയിലും റിലീസ് ചെയ്തത്. ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് നിരവധി പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് ചിത്രത്തിന്റെ അൺകട്ട് വേർഷൻ റിലീസ് ചെയ്യാൻ കഴിയാതെ പോയത്.
STORY HIGHLIGHT: unni mukundan marco deleted scene out