ഉണ്ണി മുകുന്ദൻ, നിഖില വിമൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ഗെറ്റ് സെറ്റ് ബേബി ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറക്കി. ഫെബ്രുവരി 21ന് ചിത്രം ആശീർവാദ് സിനിമാസ് പ്രദർശനത്തിനെത്തിക്കും. മാർക്കോയ്ക്ക് ശേഷം ഉണ്ണിമുകുന്ദൻ നായകനാകുന്ന ചിത്രം കൂടിയാണ് ‘ഗെറ്റ് സെറ്റ് ബേബി’.
കിംഗ്സ്മെൻ എൽഎൽപിയുടെയും സ്‍കന്ദ സിനിമാസിന്റെയും ബാനറില്‍ സുനിൽ ജെയിൻ, സജിവ് സോമൻ,പ്രകാഷലി ജെയിൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ, തിരക്കഥ,സംഭാഷണം രാജേഷ് വൈ വി,അനൂപ് രവീന്ദ്രൻ എന്നിവർ ചേർന്നെഴുതുന്നു. ഹൃദയസ്പർശിയായ ഒരു ഫാമിലി എൻ്റർടെയ്‌നറായിരിക്കും ഈ ചിത്രം എന്നാണ് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്. ഇത് ഉറപ്പിക്കുന്നതാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്ന ട്രെയിലർ.
നിഖില വിമൽ നായികയായി എത്തുന്ന ചിത്രത്തിൽ ചെമ്പൻ വിനോദ്, ജോണി അൻ്റണി, ശ്യാം മോഹൻ, ദിലീപ് മേനോൻ, അഭിരാം, സുരഭി, മുത്തുമണി, സുധീഷ്, പുണ്യ എലിസബത്ത്, ഷിബില ഫറ, ദിനേശ് പ്രഭാകർ, ഭഗത് മാനുവൽ, മീര വാസുദേവ്, വർഷ രമേഷ്, ജുവൽ മേരി തുടങ്ങിയ പ്രമുഖ താരങ്ങളും പ്രധാന വേഷങ്ങളിലെത്തുന്നു. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘ഗെറ്റ് സെറ്റ് ബേബി’യില്‍ ഉണ്ണി മുകുന്ദന്‍ ഒരു ഐവിഎഫ് സ്പെഷ്യലിസ്റ്റ് ആയാണ് വേഷമിടുന്നത്. വിനായക് ശശികുമാർ, മനു മഞ്ജിത് എന്നിവരുടെ വരികൾക്ക് സാം സി എസ് സംഗീതം പകരുന്നത്. അലക്സ് ജെ പുളിക്കലാണ് ഛായാഗ്രഹണം.
STORY HIGHLIGHT: get set baby trailer out