ബോളിവുഡ് നടൻ സാഹിൽ ഖാനും അർമേനിയന്‍ സ്വദേശിയായ കാമുകി മിലേന അലക്‌സാന്ദ്രയും ഫെബ്രുവരി 14 ന് ദുബായിൽ വച്ച് വിവാഹിതരായി. ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ സാഹിൽ ഖാന്‍ ആരാധകർക്കായി പോസ്റ്റ് ചെയ്തിട്ടുണ്ട്.
എന്നാൽ നവദമ്പതികൾ തമ്മിലുള്ള 26 വയസ്സിന്‍റെ വ്യത്യാസം ഏറെ ചർച്ചയായിരുന്നു. ഇപ്പോഴിതാ വിവാഹത്തിന് ശേഷമുള്ള തന്‍റെ ആദ്യ അഭിമുഖത്തിൽ ഭാര്യയുമായുള്ള തന്‍റെ പ്രായവ്യത്യാസത്തിലുള്ള പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരം. ബോംബെ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് സാഹിൽ ‘പ്രണയത്തെ പ്രായത്തിനനുസരിച്ച് നിർവചിക്കാനാകില്ല’ എന്‍റെ ജീവതം തന്നെ അതിന്‍റെ പ്രതിഫലനമാണെന്നും താരം പറഞ്ഞു.
ജീവിതത്തില്‍ മികച്ച ബന്ധങ്ങള്‍ ഉണ്ടാക്കലും, തമ്മിലുള്ള മനസിലാക്കലും എല്ലാം ചേര്‍ന്നതാണ് സ്നേഹമെന്നും അതേ വിശ്വാസം തന്നെയാണ് തനിക്കും എന്ന് സാഹിലിന്‍റെ ഭാര്യ മിലേനയും പറയുന്നു. താൻ ആദ്യമായി മിലേനയെ കണ്ടുമുട്ടിയപ്പോൾ അവൾക്ക് 21 വയസ്സായിരുന്നുവെന്നും, കണ്ടപ്പോള്‍ തന്നെ സ്നേഹം തോന്നിയെന്നും സാഹില്‍ പറയുന്നു. ഒരു കഫേയിൽ സുഹൃത്തുക്കളോടൊപ്പം ഭക്ഷണം കഴിക്കുമ്പോൾ, മെലീന അമ്മയോടൊപ്പം അത്താഴം കഴിക്കുന്നത് ശ്രദ്ധിച്ചുവെന്നും താരം പറയുന്നു. അവളുടെ ലാളിത്യവും സത്യസന്ധതയും അവനെ തൽക്ഷണം ആകർഷിച്ചു. അതാണ് പിന്നീട് പ്രണയവും വിവാഹവുമായതെന്ന് സാഹിൽ പറഞ്ഞു.
ലൈഫ് സ്റ്റെലിലും ഇന്‍ഫ്ലൂവന്‍സര്‍ എന്ന നിലയിലും ആരാധകരുള്ള നടനാണ് സഹീല്‍ ഖാന്‍. സഹീല്‍ ഖാന്‍റെ രണ്ടാം വിവാഹമാണിത്. നേരത്തെ, 2004-ൽ ഇറാനിയൻ വംശജയായ നടി നിഗർ ഖാനെ സഹീല്‍ വിവാഹം കഴിച്ചിരുന്നു. എ വിവാഹം കഴിഞ്ഞ് ഒരു വർഷത്തിന് ശേഷം ദമ്പതികൾ പരസ്പരം വേർപിരിയുകയായിരുന്നു.
STORY HIGHLIGHT: sahil khan