തന്റെ വളര്‍ത്തുനായ സോറോയുടെ വിയോഗം അതീവ ദുഃഖത്തോടെയാണ് തൃഷ തന്റെ ആരാധകരുമായി പങ്കുവെച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം ക്രിസ്മസ് ദിനത്തിലാണ് തന്റെ പ്രിയ വളർത്തുനായ മരണപ്പെട്ട വിവരം സോഷ്യൽ മീഡിയയിലൂടെ താരം അറിയിച്ചിരുന്നത്. ഇപ്പോഴിതാ തന്റെ പുതിയ വളര്‍ത്തുനായയെ ആരാധകര്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തിയിരിക്കുകയാണ് തൃഷ.
ഇസി എന്ന് പേരിട്ടിരിക്കുന്ന നായയെ ഫെബ്രുവരി രണ്ടിനാണ് താന്‍ ദത്തെടുത്തതെന്ന് രണ്ട് ദിവസം മുമ്പ് തൃഷ സോഷ്യല്‍മീഡിയയില്‍ കുറിച്ചിരുന്നു. തന്നെക്കൂടി രക്ഷപ്പെടുത്തിയ ദിനമായിരുന്നു അതെന്ന് തൃഷ കുറിച്ചു. എക്കാലത്തേയും തന്റെ വാലന്റൈന്‍ ആണ് ഇസിയെന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിച്ചത്. ലോകേഷ് ബാലചന്ദ്രന്‍ എന്നയാളില്‍ നിന്നുമാണ് തൃഷ ഇസിയെ ദത്തെടുത്തത്.
View this post on Instagram
നടി പങ്കുവെച്ച പോസ്റ്റില്‍ ഇദ്ദേഹത്തിന് നന്ദിയറിയിക്കുകയും ചെയ്തിരുന്നു. നിരാശാജനകമായ എന്റെ ജീവിതത്തില്‍ വെളിച്ചം അത്യാവശ്യമായിവന്നപ്പോള്‍ എനിക്കിവളെ തന്നതിന് നന്ദി വീഡിയോ പങ്കുവെച്ച് തൃഷ കുറിച്ചു. കുറിപ്പിന് പിന്നാലെ ഇസി കൃഷ്ണനെന്ന പേരില്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടും തുടങ്ങിയിരിക്കുകയാണ് തൃഷ. നടിയുടെ ഇന്‍സ്റ്റഗ്രാം ബയോയില്‍ ‘ഇസിയുടെ അമ്മ’ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. തൃഷ സന്തോഷമായി ഇസിയ്‌ക്കൊപ്പം ഇരിക്കുന്നതിന്റെ സന്തോഷം ആരാധകരും പങ്കുവെച്ചിട്ടുണ്ട് കമെന്റിലൂടെ.
STORY HIGHLIGHT: actor trishakrishnan new pet dog