മലയാളി പ്രേക്ഷകർക്ക് വളരെ പ്രിയങ്കരനായ ഒരു നടനാണ് ജഗദീഷ് തന്റെ കയ്യിൽ കിട്ടുന്ന ഏത് കഥാപാത്രവും അതിമനോഹരം ആക്കുവാനുള്ള ഒരു കഴിവ് ജഗദീഷിൽ ഉണ്ട് ഇപ്പോഴും മലയാള സിനിമയിൽ താരം നിലനിൽക്കുന്നതിന്റെ പ്രധാന കാരണവും ആ ഒരു കഴിവ് തന്നെയാണ് മലയാളത്തിൽ ഇതിനോടകം വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളുടെ ഭാഗമായി താരം മാറുകയും ചെയ്തിട്ടുണ്ട് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ജഗദീഷ് തന്റെ ജീവിതത്തെക്കുറിച്ച് പറയുന്ന ചില കാര്യങ്ങളാണ്
തനിക്ക് ആഡംബര ജീവിതത്തിനോട് താല്പര്യം ഇല്ല എന്നുവച്ച് അത് നയിക്കുന്നവർ മോശക്കാർ ആണെന്ന് പറയാനും സാധിക്കില്ല ആഡംബര ജീവിതം നയിച്ചു നടക്കുന്നതിനോട് തനിക്ക് താല്പര്യം ഇല്ലാത്തതുകൊണ്ടാണ് അത്തരമൊരു രീതിയിലേക്ക് പോവാത്തത് തനിക്കൊരു മിഡിൽ ക്ലാസ് ലൈഫ് ആണ് ഇഷ്ടം അതിന്റെ അർത്ഥം അങ്ങനെയുള്ള ജീവിതം മോശമാണ് എന്നല്ല ഞാൻ അങ്ങനെയുള്ള ജീവിതത്തിൽ ജീവിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് എന്ന് മാത്രമാണ്. അതൊരു വലിയ ത്യാഗം ആയിട്ടോ അല്ലെങ്കിൽ എന്നെ കണ്ടു പഠിക്കൂ എന്ന് ഒന്നും ഞാൻ പറയില്ല
എനിക്കിതാണ് കംഫർട്ടബിൾ അവനവനെ കംഫർട്ടബിൾ ആയിട്ടുള്ളത് എന്താണോ അതിൽ നമ്മൾ ഏർപ്പെടുക എന്നുള്ളതാണ് ശരി എന്ന് ഞാൻ പറയില്ല നമ്മൾ പറയുന്നത് മാത്രമാണ് ശരി എന്ന് പറയുന്നതും ശരിയല്ല. വലിയ സ്റ്റാർ ഹോട്ടലിൽ പോയി ഫുഡ് കഴിക്കുന്ന രീതി ഒന്നും എനിക്കറിയില്ല ഞാൻ ഒരു ഫുഡ് അല്ല എനിക്ക് പല ആഹാരങ്ങളുടെയും പേര് പോലും അറിയില്ല എന്നാണ് വളരെ രസകരമായ രീതിയിൽ ജഗദീഷ് പറയുന്നത് ജഗദീഷിന്റെ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു