സീതാരാമം എന്ന ഒറ്റ സിനിമ കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സിൽ തന്റേതായ സ്ഥാനം നേടിയെടുത്ത നടിയാണ് മൃണാൾ താക്കൂർ. ദുൽഖർ സൽമാൻ ഒപ്പമുള്ള താരത്തിന്റെ പ്രകടനം വളരെ മികച്ചതായിരുന്നു എന്ന പ്രേക്ഷകരെല്ലാം ഒരേ സ്വരത്തിൽ പറയുകയും ചെയ്തിരുന്നു തുടർന്ന് നിരവധി ആരാധകരെയാണ് മലയാളത്തിലും താരം സ്വന്തമാക്കിയത് ദുൽഖറിനൊപ്പം ഉള്ള താരത്തിന്റെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തു. ഇപ്പോൾ മൃണാൾ സാക്ഷാൽ മമ്മൂട്ടിയെ കുറിച്ച് പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്
മമ്മൂട്ടി സർ റോക്ക് സ്റ്റാറാണ് ഒരു വർഷത്തിനിടയിൽ മമ്മൂട്ടി കൈകാര്യം ചെയ്ത എല്ലാ കഥാപാത്രങ്ങളും വ്യത്യസ്തമാണ് അദ്ദേഹത്തിന്റെ എല്ലാ സിനിമകളും ഞാൻ കണ്ടിട്ടുമുണ്ട് ഞാൻ ദുൽഖറിനോട് എപ്പോഴും പറയാറുണ്ട് നമുക്ക് മലയാളത്തിൽ സിനിമ ചെയ്യണമെന്ന് നല്ലൊരു സ്ക്രിപ്റ്റ് വന്നാൽ ഉറപ്പായും ചെയ്യുമെന്നും മൃണാൾ പറയുന്നു മമ്മൂട്ടിയുടെ വലിയൊരു ആരാധകയാണ് താനെന്നാണ് മൃണാൾ വ്യക്തമാക്കുന്നത്. താരത്തിന്റെ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയാണ് ചെയ്യുന്നത് നിരവധി ആളുകളാണ് ഇപ്പോൾ താരത്തിന് അഭിനന്ദനങ്ങൾ ആയി എത്തിയിരിക്കുന്നത്
അന്യഭാഷ താരങ്ങൾക്ക് മമ്മൂട്ടിയോട് ഒരു പ്രത്യേക സ്നേഹം ഉണ്ട് എന്നും ആ ഒരു സ്നേഹമാണ് ഇപ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നത് എന്നും പലരും കമന്റുകളിലൂടെ പറയുന്നുണ്ട് നിരവധി ആളുകൾ മൃണാളിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് വരികയും ചെയ്യുന്നുണ്ട് അതേസമയം ദുൽഖറും മൃണാളും ഒരുമിച്ച് മലയാളത്തിൽ ഒരു സിനിമ ചെയ്യുകയാണെങ്കിൽ അത് വലിയ വിജയം നേടുമെന്നാണ് പ്രേക്ഷകർ പറയുന്നത്. ഇതിനകം തന്നെ ഈ കൂട്ടുകെട്ട് അത്രത്തോളം പ്രേക്ഷകർ ഇഷ്ടപ്പെട്ടു കഴിഞ്ഞു