അബുദാബി : യുഎഇയിൽ പ്രവർത്തനം വ്യാപിപ്പിക്കാൻ പദ്ധതി ഇട്ടിരിക്കുകയാണ് ലുലു യുഎഇയിലെ പ്രധാന നഗരങ്ങളിലും പ്രാന്ത പ്രദേശങ്ങളിലും എല്ലാം ഇനി ലുലുവിന്റെ പ്രവർത്തനം വിപുലീകരിക്കും എന്നാണ് ഇപ്പോൾ അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത് പുതിയ ഔട്ട്ലെറ്റുകൾ തുടങ്ങുവാനുള്ള തീരുമാനത്തിലാണ് മേഖലയിൽ നൂറുകണക്കിന് തൊഴിലവസരങ്ങൾ ആയിരിക്കും ഇത് വഴി സൃഷ്ടിക്കപ്പെടുന്നത് ദുബായിലും വടക്കൻ എമറേറ്റുകളിലുമായി പതിനഞ്ചോളം പുതിയ പ്രോജക്ടുകളാണ് ഇനി വരാനിരിക്കുന്നത് അതുകൊണ്ടുതന്നെ നിരവധി ആളുകൾക്കുള്ള ജോലി അവസരങ്ങൾ കൂടിയാണ് ഇതിലൂടെ ലഭിക്കുക എന്നാണ് ലുലു ഗ്രൂപ്പ് ഓഫ് ചെയർമാനായ എം എ യൂസഫലി അറിയിച്ചത്
വൻതോതിൽ വിദേശ തൊഴിലാളികൾ വന്നതോടെയാണ് ദുബായ് അബുദാബി ഷാർജ എന്നിവിടങ്ങളിലേക്കുള്ള ജനസംഖ്യ വർദ്ധിക്കുന്നതും കൂടുതൽ ലുലുവിന്റെ സാന്നിധ്യം അറിയിക്കുവാൻ തീരുമാനിക്കുന്നതും വാടകയും ട്രാഫിക്കും പരിഗണിച്ച് ആയിരിക്കും ഈ ഒരു മാറ്റം. യുഎഇയിലെ വർദ്ധിച്ചു വരുന്ന ജനസംഖ്യ കാരണം ലുലു ഗ്രൂപ്പിന് ഇവിടെ വളരുവാനുള്ള വലിയ അവസരങ്ങൾ ഉണ്ട് എന്നും അറിയിക്കുന്നുണ്ട്