അനശ്വര രാജൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ‘രേഖാചിത്രം’ ഒടുവിൽ ഒടിടിയിലേക്ക്. ചിത്രത്തിന്റെ ഒടിടി റിലീസ് ഡേറ്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്.
ആസിഫ് അലി, അനശ്വര എന്നിവരെ കൂടാതെ മനോജ് കെ ജയൻ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ, ഭാമ അരുൺ, ജഗദീഷ്, സായികുമാർ, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, സുധി കോപ്പ, മേഘ തോമസ്, സെറിൻ ശിഹാബ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. രാമു സുനിലിന്റെ കഥയ്ക്ക് രാമു സുനിലും ജോൺ മന്ത്രിക്കലും ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നു.
When and Where to Watch Rekhachithram on OTT: ഒടിടിയിൽ എവിടെ കാണാം?
സോണിലിവാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. മാർച്ച് 14ന് സോണി ലിവിൽ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. മലയാളത്തെ കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം കാണാം.
content highlight: rekhachithram-ott-release-date-revealed-platform-asif-ali-anaswara-rajan