പോർക്ക് തൊലിയോടു കൂടിയത് – ഒരു കിലോ
വെള്ളം – കാൽ ലിറ്റർ
ഇഞ്ചി ചതച്ചത് – 2 ടീസ്പൂൺ
സവാള – 5 എണ്ണം
കുരുമുളകുപൊടി – ഒരു ടീസ്പൂൺ
മഞ്ഞൾപ്പൊടി – അര ടീസ്പൂൺ
കശ്മീരി മുളകുപൊടി – 2 ടീസ്പൂൺ
ഗരംമസാല – 2 ടീസ്പൂൺ
കറിവേപ്പില – ആവശ്യത്തിന്
പച്ചമുളക് – 5 എണ്ണം
തക്കാളി – ഒന്ന്
ഉപ്പ് – ആവശ്യത്തിന്
അരിഞ്ഞു വെച്ച ഒരു കിലോ പോർക്ക് കാൽ ലിറ്റർ വെള്ളത്തിൽ ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് 5 – 10 മിനിട്ട് വരെ പ്രഷർ കുക്കറിൽ വേവിച്ചെടുക്കണം. വെന്ത പോർക്കിൽ നിന്ന് ബാക്കി വന്ന വെള്ളം മാറ്റിവെയ്ക്കണം. അതിനുശേഷം ഒരു വലിയ പാൻ ചൂടാക്കി അതിലേക്ക് എണ്ണയൊഴിച്ച് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർത്തിളക്കുക. അതിനുശേഷം സവാള, കറിവേപ്പില എന്നിവകൂടി ചേർത്ത് വഴറ്റുക. ശേഷം മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, കശ്മീരി മുളകുപൊടി, ഗരംമസാല എന്നിവ ചേർത്ത് പച്ചമണം മാറുന്നതു വരെ വഴറ്റുക. പിന്നീട് അരിഞ്ഞു വെച്ചിരിക്കുന്ന തക്കാളി കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. വെള്ളം വറ്റിയതിനുശേഷം കുരുമുളകുപൊടി ചേർത്ത് ഇളക്കി അടച്ചുവെയ്ക്കുക. ഒരു മിനിറ്റിനു ശേഷം ഗ്യാസ് ഓഫ് ചെയ്ത് നന്നായി ഇളക്കുക.