Malappuram

മരുന്ന് വാങ്ങാനായി ആശുപത്രിയിലേക്ക് പോയ വൃദ്ധ തിരിച്ചെത്തിയില്ല, മൊബൈൽ ഫോൺ ഓഫായ നിലയിൽ; അന്വേഷണം

കുടുംബം നല്‍കിയ പരാതിയിൽ പോത്ത് കല്ല് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

മലപ്പുറം: മലപ്പുറം ചുങ്കത്തറയിൽ വൃദ്ധയെ കാണാതായി. പള്ളിക്കുത്ത് സ്വദേശി തങ്കമ്മയെ (71) ആണ് കാണാതായത്. ഇന്നലെ രാവിലെ മരുന്ന് വാങ്ങാനായി ആശുപത്രിയിലേക്ക് പോയതാണ്. പിന്നീട് വീട്ടിൽ തിരിച്ചെത്തിയില്ല. മൊബൈൽ ഫോൺ ഓഫായ നിലയിലാണ്. കുടുംബം നല്‍കിയ പരാതിയിൽ പോത്ത് കല്ല് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

content highlight : old-woman-missing-at-malappuram-police-started-investigation

Latest News