യുഎഇയിൽ ജോലി തേടുകയാണോ? എന്നാൽ ഇതാ സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന അവസരം. മൂന്ന് തസ്തികകളിലായി 50 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അപേക്ഷിക്കുന്നതിന് ആവശ്യമായ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ വിശദമായി അറിയാം
ഇലക്ട്രിക്കൽ സൈറ്റ് എൻജിനിയർ
ദുബായിലെ പ്രശസ്തമായ വാണിജ്യ, റെസിഡൻഷ്യൽ പ്രോജക്ടിലാണ് ഒഴിവുകൾ. ബിടെക്ക് അല്ലെങ്കിൽ തത്തുല്യവുമാണ് യോഗ്യത. കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 30 വയസ്.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 2500- 4500 ദിർഹം വരെ ശമ്പളം ലഭിക്കും. കൂടാതെ താമസം, യാത്ര സൗകര്യം, മെഡിക്കൽ ഇൻഷുറൻസ് എന്നിവ ലഭിക്കും. രണ്ടുവർഷത്തെ വിമാന ടിക്കറ്റും ലഭിക്കും.
ഇലക്ട്രിക്കൽ ക്യുഎ, ക്യുസി എൻജിനിയർ
ബിടെക് അല്ലെങ്കിൽ തത്തുല്യമാണ് യോഗ്യത. കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. കുറഞ്ഞ പ്രായപരിധി 28 വയസ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 2000 മുതൽ 2500 ദിർഹം വരെ ശമ്പളമായി ലഭിക്കും. താമസം, യാത്ര സൗകര്യം, മെഡിക്കൽ ഇൻഷുറൻസ് എന്നിവ ലഭിക്കും. രണ്ട് വർഷത്തേക്ക് വിമാന ടിക്കറ്റും ലഭക്കും.
ഇലക്ട്രിക്കൽ സൂപ്പർവൈസർ/ഫോർമാൻ
ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യം, കുറഞ്ഞത് 7 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. ഉയർന്ന പ്രായപരിധി 35 വയസ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 1,800-3,500 .താമസം, യാത്ര സൗകര്യം, മെഡിക്കൽ ഇൻഷുറൻസ് എന്നിവ ലഭിക്കും. രണ്ട് വർഷത്തേക്ക് വിമാന ടിക്കറ്റും ലഭക്കും.
അപേക്ഷിക്കാനുള്ള അവസാന തീയതി ജനവരി 23.കൂടുതൽ വിവരങ്ങൾക്ക് –https://odepc.kerala.gov.in/job/electrical-site-engineers-qa-qc-engineer-supervisor-foreman
content highlight: job-opportunities-salary-upto-1-lakh