തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ജീവനക്കാർക്ക് ഇനി ഫെയ്സ് റെക്കഗ്‌നീഷൻ ആപ്ലിക്കേഷൻ വഴി ഹാജർ രേഖപ്പെടുത്തും. നിലവിലുള്ള പഞ്ചിങ് മെഷീനുകൾ യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശ പ്രകാരം അപ്ഗ്രേഡ് ചെയ്യുന്നതിനാലാണ് പുതിയ സംവിധാനം ഏർപ്പെടുത്തുന്നത്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലെ എല്ലാ ഡിപ്പോകളിലും വർക്‌ഷോപ്പുകളിലും നടപ്പാക്കും.