കൊച്ചി: മലയാള ചലച്ചിത്ര നടിയും , ടിവി അവതാരകയുമായിനമുക്ക് ഏറെ സുപരിചിതയാണ് മാല പാർവതി.ഉറച്ച നിലപാടുകളിലൂടെ മാധ്യമശ്രദ്ധ പിടിച്ചു പറ്റിയ ഇവർ, നാടകരംഗത്തും തിളങ്ങി നിൽക്കുന്നു ‘ഞാൻ സൈക്കോളജിയാണ് പഠിച്ചത് എങ്കിലും സിനിമാരംഗമാണ് എന്റെ പ്രവർത്തന മേഖല’ അവർ പറഞ്ഞു.
നടനും, സംവിധായകനുമായ ജോയ് കെ മാത്യു ചെയർമാനായ ഗ്ലോബൽ മലയാളം സിനിമ നിർമ്മിക്കുന്ന ആദ്യ രണ്ട് മലയാള സിനിമകളിൽ ഒന്നിന്റെ ടൈറ്റിൽ റിലീസ് ചെയ്ത് സംസാരിക്കുകയായിരുന്നു മാല പാർവ്വതി. ‘എയ്ഞ്ചൽസ് ആൻഡ് ഡെവിൾസ് ‘ എന്നാണ് മാല പാർവതി റിലീസ് ചെയ്ത ടൈറ്റിൽ. എയ്ഞ്ചൽ ആയ ഒരു വ്യക്തിത്വം തനിക്ക് ഉണ്ടെന്ന് വിശ്വസിക്കുന്നില്ലെന്ന് അവർ പറഞ്ഞു എല്ലാവരുടെയും ഉള്ളിൽ നന്മയും, തിന്മയും ഒക്കെയുണ്ട്, ആണിലും,പെണ്ണിലും ഉണ്ട്. ഒരു നന്മ മരം- അങ്ങനെ ഒന്നില്ല. അതുകൊണ്ടാണ് നമുക്കൊക്കെ അഭിനയിക്കാനും പറ്റുന്നത്.നമ്മുടെ തലച്ചോറിൽ തന്നെ പുലിയും, പൂച്ചയും, മുയലും, സിംഹവും, പാമ്പും ഒക്കെ ഉണ്ട്. അപ്പോ ഇതിനെയൊക്കെ കണ്ടെത്തിയാണ് നമ്മൾ പലപ്പോഴും കഥാപാത്രങ്ങളെയൊക്കെ അവതരിപ്പിക്കുന്നത്. അങ്ങനെ ഒരു നല്ല വ്യക്തി എന്നുള്ള തെറ്റിദ്ധാരണ തന്നെക്കുറിച്ചും വേണ്ട. താനും ഒരു സാധാരണ സ്ത്രീയാണ്, മാല പാർവ്വതി പറയുന്നു. സിനിമയിൽ എത്രകാലം ഇങ്ങനെ നിൽക്കാൻ പറ്റുമെന്ന് അറിയില്ല, അഭിപ്രായങ്ങൾ തുറന്നു പറയുന്നതു കൊണ്ടുള്ള സമ്മർദ്ദങ്ങളുണ്ട്. മാല പാർവ്വതി പറഞ്ഞു.
content highlight : Actress Malaparvathy says she doesn’t know how long she can continue in films