മമ്മൂട്ടി വേഷമിട്ട ഡൊമിനിക് ആന്റ് ദ ലേഡീസ് പഴ്‍സ് സമ്മിശ്ര പ്രതികരണം നേടിയ ഒന്നായിരുന്നു. സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിലെത്തുന്നു എന്നതായിരുന്നു പ്രധാന ആകര്‍ഷണം. എന്നാല്‍ ബോക്സ് ഓഫീസ് കളക്ഷനില്‍ ചിത്രത്തിന് നിരാശയായിരുന്നു ഫലം. മമ്മൂട്ടിയുടെ ഡൊമിനിക് ആന്റ് ദ ലേഡീസ് പഴ്‍സിന്റെ ഒടിടി റിലീസ് ആമസോണ്‍ പ്രൈം വീഡിയോയിയിലായിരിക്കും എന്നാണ് ഇംഗ്ലീഷ് ജാഗ്രണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സാമൂഹ്യ മാധ്യമങ്ങളില്‍ മിക്കവര്‍ക്കും ചിത്രത്തെ കുറിച്ച് മികച്ച അഭിപ്രായമാണ്. നിരവധിപ്പേര്‍ ഡൊമിനെക്കിനെ കുറിച്ച് എഴുതിയിട്ടുണ്ട്. കേസ് സോള്‍വ് ചെയ്‍തിട്ടുണ്ടേ എന്നെഴുതിയ ചിത്രത്തിന്റെ പോസ്റ്ററും പങ്കുവയ്‍ക്കുന്നു. മികച്ച ഇൻവെസ്റ്റിഗേഷൻ ത്രില്ലര്‍ ആണെന്നാണ് ചിത്രം കണ്ടവരുടെ അഭിപ്രായം. മമ്മൂട്ടിയുടെ വേറിട്ട കഥാപാത്രം ഡൊമനിക്. ഗോകുല്‍ സുരേഷും മികച്ച് നില്‍ക്കുന്നു. കോമഡിയും രസിപ്പിക്കുന്ന തരത്തിലുള്ളതാണ് എന്ന് ചിത്രം കണ്ടവര്‍ കുറിക്കുന്നു.
ചാള്‍സ് ഈനാശു ഡൊമനികായി മമ്മൂട്ടിയെത്തിയ ചിത്രം ഒടിടിയില്‍ എപ്പോഴായിരിക്കും റിലീസ് എന്ന് പ്രഖ്യാപിച്ചിട്ടില്ലതിനാല്‍ അതിനായി കാത്തിരിക്കുകയാണ് ആരാധകര്‍. പഴയ പൊലീസ് ഓഫീസറാണ് ഡൊമിനിക്. കൊച്ചിയില്‍ സ്വകാര്യ ഡിറ്റക്റ്റ് ഏജൻസിയുള്ള കഥാപാത്രവുമാണ് ഡൊമനിക്. ഒരു അന്വേഷണം ഡൊമനിക്കിലേക്ക് എത്തുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. ആരെയൊക്കെയാണ് ഡൊമിനികിന് മറികടക്കാനാകുകയെന്നത് അറിയാൻ കളക്ഷൻ കണക്കുകളുടെ വിശദമായി വിലയിരുത്തലിനായി കാത്തിരിക്കണം.
മമ്മൂട്ടിക്കും ഗോകുല്‍ സുരേഷിനുമൊപ്പം ഡൊമിനിക് സിനിമയില്‍ സുഷ്‍മിത ഭട്ട്, വിജി വെങ്കിടേഷ്, വിനീത്, വിജയ് ബാബു തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോര്‍ജ് സെബാസ്റ്റ്യനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. കഥ ഡോ. നീരജ് രാജന്‍, തിരക്കഥ, സംഭാഷണം ഡോ. നീരജ് രാജന്‍, ഡോ. സൂരജ് രാജന്‍, ഗൗതം വസുദേവ് മേനോന്‍. കലാസംവിധാനം അരുണ്‍ ജോസ് ആണ്. ഛായാഗ്രഹണം വിഷ്‍ണു ആര്‍ ദേവ്,.സംഗീതം ദര്‍ബുക ശിവ, പ്രൊഡക്ഷന്‍ ഡിസൈനര്‍ ഷാജി നടുവില്‍, സ്റ്റണ്ട്‍സ് സുപ്രീം സുന്ദര്‍, കലൈ കിങ്സണ്‍, ആക്ഷന്‍ സന്തോഷ്, നൃത്തസംവിധാനം ബൃന്ദ മാസ്റ്റര്‍, കോ ഡയറക്ടര്‍ പ്രീതി ശ്രീവിജയന്‍, ലൈന്‍ പ്രൊഡ്യൂസര്‍ സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അരോമ മോഹന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ആരിഷ് അസ്‍ലം, ഫൈനല്‍ മിക്സ് തപസ് നായക് ആണ്.
content highlight : dominic-and-the-ladies-purse-ott-release-update-out