Movie News

ഒടുവില്‍ ദൃശ്യം 3ന് തീരുമാനമായി; ഔദ്യോഗിക പ്രഖ്യാപനവുമായി മോഹൻലാൽ

സീക്വലിന് വീണ്ടും തുടര്‍ച്ച എന്നത് ഒരു വലിയ വെല്ലുവിളിയാണ്

ആള്‍ക്കാര്‍ ദൃശ്യം മൂന്നിനെ കുറിച്ച് ചോദിക്കുകയാണ് എന്ന് മോഹൻലാല്‍ നേരത്തെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു. എന്നാല്‍ അത് അത്ര എളുപ്പമല്ല. അത് വലിയ ഒരു ഉത്തരവാദിത്തമാണ്. സാധരണയായി നമ്മള്‍ ഒരു പുതിയ സിനിമ ചെയ്യുന്നതല്ല. സീക്വലിന് വീണ്ടും തുടര്‍ച്ച എന്നത് ഒരു വലിയ വെല്ലുവിളിയാണ്. ആള്‍ക്കാര്‍ ഒന്നാം ഭാഗവുമായി രണ്ടാം ഭാഗത്തെ താരതമ്യം ചെയ്യും. ഇപ്പോള്‍ ദൃശ്യം മൂന്നും വിജയിച്ചുവെന്ന് പറയുന്നു ആള്‍ക്കാര്‍. അപ്പോള്‍ വീണ്ടും താരതമ്യം വരും എന്നും മോഹൻലാല്‍ വ്യക്തമാക്കിയിരുന്നു. ഒടുവില്‍ മോഹൻലാല്‍ ദൃശ്യത്തിന്റെ മൂന്നാം ഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ്.

മലയാളത്തിന്റെ ആദ്യത്തെ 50 കോടി ചിത്രമാണ് ദൃശ്യം. മലയാള സിനിമയുടെ വാണിജ്യ സിനിമാ വിജയങ്ങളുടെ മറുവാക്കായി മാറി ദൃശ്യം. ഒടിടിയില്‍ ദൃശ്യം 2 എത്തിയപ്പോഴും വൻ പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ദൃശ്യം 3യും ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് ചിത്രത്തിലെ നായകൻ മോഹൻലാല്‍.

ജീത്തു ജോസഫ് സംവിധാനം ചെയ്‍ത ചിത്രമാണ് ദൃശ്യം. ജോര്‍ജുകുട്ടിയായ മോഹൻലാലിന് പുറമേ ദൃശ്യം സിനിമയില്‍ മീന, അൻസിബ ഹസ്സൻ, എസ്‍തര്‍ അനില്‍, ആശാ ശരത്, ഇര്‍ഷാദ്, റോഷൻ ബഷീര്‍, അനീഷ് ജി മേനോൻ, കുഞ്ചൻ, കോഴിക്കോട് നാരായണൻ നായര്‍, പി ശ്രീകുമാര്‍, ശോഭ മോഹൻ, കലഭാവൻ റഹ്‍മാൻ, കലാഭവൻ ഹനീഫ്, ബാലാജി ശര്‍മ, സോണി ജി സോളമൻ, പ്രദീപ് ചന്ദ്രൻ, അരുണ്‍ എസ്, ആന്റണി പെരുമ്പാവൂര്‍ തുടങ്ങിയവര്‍ വേഷമിട്ടിരുന്നു. രണ്ടാം ഭാഗത്തിലും ഇവര്‍ മിക്കവരുമുണ്ടായിരുന്നു. തിരക്കഥ എഴുതിയതും ജീത്തു ജോസഫാണ്.

സംഗീതം പകര്‍ന്നത് വിനു തോമസാണ്. അനില്‍ ജോണ്‍സണാണ് പശ്ചാത്തല സംഗീതം, സുജിത് വാസുദേവാണ് ഛായാഗ്രാഹണം നിര്‍വഹിച്ചത്. നിര്‍മാണം ആശിര്‍വാദ് സിനിമാസ് ആണ്.

content highlight : mohanlal-announces-drishyam-3-film-updates-