`1മുടിയുടെ ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ട ഒന്നാണ് മുട്ട എന്ന എല്ലാവർക്കും അറിയാം മുടിയുടെ സംരക്ഷണത്തിൽ പലരും മുട്ട കൊണ്ടുള്ള പല ഹെയർ പാക്കുകളും പരീക്ഷിക്കാറുണ്ട് മുട്ടയുടെ വെള്ളയും മഞ്ഞയും മാത്രമല്ല മുട്ടത്തോടും മുടിയുടെ ആരോഗ്യത്തിന് വളരെ മികച്ചതാണ് മുട്ട തോടിൽ ഉയർന്ന അളവിൽ തന്നെ കാൽസ്യം ധാതുക്കൾ എന്നിവയാണ് അടങ്ങിയിട്ടുള്ളത് ഇത് ആരോഗ്യകരമായ മുടിയുടെ വളർച്ചയ്ക്ക് സഹായിക്കുന്ന പ്രധാനപ്പെട്ട ഘടകങ്ങളാണ്
മുട്ടത്തോട് ഉപയോഗിച്ച് എങ്ങനെ മുടി സംരക്ഷിക്കാം
മുട്ട പൊട്ടിച്ച ശേഷം അതിലെ മഞ്ഞയും വെള്ളയും നീക്കം ചെയ്യണം ശേഷം ഷെല്ലുകൾ നല്ല രീതിയിൽ കഴുകുവാൻ മറക്കരുത് ബാക്ടീരിയയുടെ മലിനീകരണം ഇല്ലാതാക്കുവാനാണ് ഇങ്ങനെ കഴുകുന്നത് വൃത്തിയാക്കിയ മുട്ട തോടുകൾ ഒരു ബേക്കിംഗ് ഷീറ്റിൽ വയ്ക്കാവുന്നതാണ് ശേഷം ഇത് വെയിലത്ത് ഉണങ്ങാൻ വയ്ക്കണം മുട്ടത്തോട് നന്നായി ഉണങ്ങി കഴിഞ്ഞാൽ ഇത് പൊടിച്ചെടുക്കാം വേണമെങ്കിൽ ഇതൊരു കുപ്പിയിൽ സൂക്ഷിക്കാം
ഉപയോഗിക്കേണ്ട വിധം
ഒരു സ്പൂൺ മുട്ടത്തോട് പൗഡറും അല്പം വെളിച്ചെണ്ണയും യോജിപ്പിച്ചതിനുശേഷം 15 മിനിറ്റോളം തലയിൽ പുരട്ടി വയ്ക്കാം അതിനുശേഷം കഴുകാവുന്നതാണ്. മുട്ടത്തോട് പൌഡറും കറ്റാർവാഴ ജെല്ലും വെളിച്ചെണ്ണയും ഒരുമിച്ച് ഒരു മസാജ് ചെയ്തതിനുശേഷം ഷാംപൂ ഉപയോഗിച്ച് തല കഴിക്കുകയാണെങ്കിലും ഗുണങ്ങൾ നിരവധിയാണ്