സാംസ്‌കാരികപരമായും ഭാഷാപരമായുമൊക്കെ ഏറെ വ്യത്യസ്തരാണ് നാം. ഓരോ ഭാഗത്തുമുള്ള മനുഷ്യർ ഓരോ രീതിയിലാണ് പെരുമാറുന്നതും ജീവിക്കുന്നതുമൊക്കെ, നാം ഒന്ന് കണ്ണോടിച്ചാൽ ഏറെ അമ്പരപ്പിക്കുന്ന രീതിയിൽ ജീവിക്കുന്ന സമൂഹങ്ങളെ കണ്ടെത്താൻ സാധിക്കും. അവരുടെ വേഷവിധാനങ്ങൾ,ആചാരങ്ങൾ വിശ്വാസപ്രമാണങ്ങളൊക്കെ നമ്മളിൽ ഞെട്ടലുണ്ടാക്കും.ഇപ്പോഴിതാ വിവാഹവുമായി ബന്ധപ്പെട്ട ഒരു ഞെട്ടിപ്പിക്കുന്ന ആചാരത്തെ കുറിച്ച് സോഷ്യൽമീഡിയയിൽ ചർച്ച ആരംഭിച്ചിരിക്കുകയാണ്.
മലേഷ്യയിലേയും ഇന്തോനേഷ്യയിലേയും ബോർണിയോ മേഖലയിൽ അധിവസിക്കുന്ന തിഡോംഗ് ഗോത്ര സമൂഹത്തിനിടയിൽ പ്രചാരത്തിലുള്ള ഒരു ആചാരമാണ് ചർച്ചയാകുന്നത്. ഈ ഗോത്രത്തിൽ നിന്നും വിവാഹിതരാകുന്ന നവദമ്പതികൾ മൂന്ന് ദിവസം ഒരു മുറിയിൽ കഴിയണം. ശുചിമുറിയിൽ പോകാൻ പോലും പാടില്ലെന്നാണ് ഇവരുടെ ആചാരം.‘തിഡോംഗ്’ എന്ന വാക്കിനർത്ഥം ‘മലമുകളിൽ ജീവിക്കുന്നവർ’ എന്നാണ്. കൃഷിയാണ് ഈ ഗോത്രജനതയുടെ പ്രധാന ഉപജീവന മാർഗം. ഗോത്രത്തെ സംബന്ധിച്ച് വിവാഹം ഏറ്റവും പവിത്രമായ ഒരു ചടങ്ങായാണ് കണക്കാക്കുന്നത്. വിവാഹ ശേഷമുള്ള ആദ്യത്തെ മൂന്ന് ദിവസം മലമൂത്രവിസർജ്ജനം ചെയ്യാൻ പാടില്ല. അങ്ങനെ ചെയ്താൽ അത് വിവാഹത്തിൻറെ പരിശുദ്ധിയെ ബാധിക്കുമെന്ന് ഇവർ കരുതുന്നു.
അതോടെ വരനും വധുവും അശുദ്ധരായി തീരും. വിവാഹത്തിൻറെ പവിത്രത നിലനിർത്താൻ, നവദമ്പതികൾ മൂന്ന് ദിവസത്തേക്ക് ടോയ്‌ലറ്റ് ഉപയോഗിക്കുന്നതിന് ഗോത്രാചാര പ്രകാരം വിലക്കുണ്ട്. ഇനി അങ്ങനെ ആരെങ്കിലും ചെയ്താൽ അത് ദുശ്ശകുനമായി കണക്കാക്കുന്നു.ദമ്പതികൾ ഈ നിയമം പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ കുടുംബാംഗങ്ങൾ കാവൽ നിൽക്കുന്നതും പതിവാണ്. ചില സാഹചര്യങ്ങളിൽ വരനേയും വധുവിനേയും ബന്ധുക്കൾ മൂന്ന് ദിവസം മുറിയിൽ പൂട്ടിയിടാറുമുണ്ട്. ദുഷ്ട ശക്തികളുടെ സ്വാധീനത്തിൽ നിന്ന് ദമ്പതികളെ സംരക്ഷിക്കുകയാണ് ഈ ആചാരത്തിന്റെ ലക്ഷ്യമെന്നും ഈ ഗോത്രവിഭാഗം വിശ്വസിക്കുന്നു. ടോയ്‌ലറ്റുകളിൽ നെഗറ്റീവ് എനർജി കൂടുതലാണ്. വിവാഹത്തിന് ശേഷമുള്ള ആദ്യത്തെ മൂന്ന് ദിവസം ഈ നെഗറ്റീവ് എനർജി വധുവിനെയും വരനെയും ബാധിക്കാനുള്ള സാധ്യതയും ഏറെ കൂടുതലാണ്. ഇത് ഇവരുടെ ബന്ധത്തെ മോശമായ രീതിയിൽ ബാധിക്കുമെന്നും ഗോത്ര വിശ്വാസം അവകാശപ്പെടുന്നു.
STORY HIGHLIGHTS : dont-defecate-for-three-days-after-marriage