Beauty Tips

പേൻ ശല്യം ചെറിയ കാര്യമായി കാണരുത്; മാറ്റാൻ 7 വഴികൾ | home-remedies-for-head-lice

പേൻ ഇല്ലാതാക്കാൻ സഹായിക്കുന്ന ഒന്നാണ് ഒലീവ് ഓയില്‍

പേൻ ശല്യം എല്ലാവരെയും അസ്വസ്ഥപ്പെടുത്തുന്ന ഒന്നാണ്.  വൃത്തിക്കുറവ് ഉള്ളത് കൊണ്ടാണ് തലയിൽ പേൻ വരുന്നത്. പേൻ ശല്യം ചെറിയ കാര്യമായി കാണരുത്.  മനുഷ്യരുടെ തലയോട്ടിയിൽ നിന്ന് വലിച്ചെടുക്കുന്ന രക്തമാണ് ഇതിന്റെ പ്രധാന ആഹാരം. പേനിന്റെ മുട്ടകളാണ് ഈര്  എന്ന് അറിയപ്പെടുന്നത്.

തലയിലെ പേനുകൾ അപകടകാരികൾ അല്ലെങ്കിലും അത് മറ്റുള്ളവരിലേക്ക് വ്യാപിക്കാൻ എളുപ്പമാണ്. പേൻ ബാധയിൽ നിന്ന് മോചനം നേടുന്നതും അത്ര എളുപ്പമല്ല. ഇവ ചൊറിച്ചിൽ ഉണ്ടാക്കുന്നതു മൂലം ശക്തമായി തല ചൊറിയാൻ ഇടവരും. ഇത് തലയിലെ ചർമ്മത്തിൽ പോറലുകൾ വീഴാൻ കാരണമാവുകയും ചെയ്തേക്കാം. കൊച്ചുകുട്ടികളിൽ ഇത്തരം പോറലുകൾ അണുബാധയ്ക്ക് കാരണമാവാം.തലയിലെ പേൻ ശല്യം മാറാൻ വീട്ടിൽ തന്നെ ചില വഴികളുണ്ട്.

1) വെളുത്തുള്ളി

തലയിലെ പേൻ ശല്യം മാറാൻ വെള്ളുത്തുള്ളി നല്ലതാണ്. എട്ടോ പത്തോ വെളുത്തുള്ളി എടുത്ത് പേസ്റ്റ് രൂപത്തിലാക്കി രണ്ടോ മൂന്നോ സ്പൂണ്‍ നാരങ്ങ നീര് മിക്‌സ് ചെയ്യുക. ഇത് തലയോട്ടിയില്‍ നല്ലതു പോലെ തേച്ച്പിടിപ്പിച്ച് അരമണിക്കൂര്‍ കഴിഞ്ഞ് ചെറു ചൂടുവെള്ളത്തില്‍ മുടി കഴുകാവുന്നതാണ്. ഇതിന്റെ ഒറ്റതവണത്തെ ഉപയോഗം കൊണ്ട് തന്നെ പേൻ എല്ലാം വേരോടെ ഇല്ലാതാക്കാം.

2) ഒലീവ് ഓയില്‍ 

പേൻ ഇല്ലാതാക്കാൻ സഹായിക്കുന്ന ഒന്നാണ് ഒലീവ് ഓയില്‍. ഉറങ്ങാന്‍ പോവുന്നതിനു മുന്‍പ് അല്‍പം ഒലീവ് ഓയില്‍ എടുത്ത് തലയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. രാവിലെ എഴുന്നേറ്റ് ഉടന്‍ കുളിക്കണം. ശേഷം ഒരു ചീപ്പ് കൊണ്ട് തല ചീകി പേനിനെ മുഴുവന്‍ എടുക്കാവുന്നതാണ്.

3) ഉപ്പ് 

ഒരു സ്പൂൺ ഉപ്പും ഒരു സ്പൂൺ വിനാ​ഗിരിയും ചേർത്ത് മുടിയിൽ മസാജ് ചെയ്യുക. അരമണിക്കൂർ കഴിഞ്ഞ് തല നല്ലപ്പോലെ കഴുകി കളയുക.

4) പെട്രോളിയം ജെല്ലി 

പേൻ ഇല്ലാതാക്കാൻ സഹായിക്കുന്ന ഒന്നാണ് പെട്രോളിയം ജെല്ലി. ഉറങ്ങാന്‍ പോവുന്നതിനു മുന്‍പ് അല്‍പം പെട്രോളിയം ജെല്ലി തലയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. മുടി മുഴുവന്‍ ഒരു ടവ്വല്‍ കൊണ്ട് മൂടി അടുത്ത ദിവസം രാവിലെ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ഇത് മുടിയുടെ ആരോഗ്യത്തിനും പേനിനെ ഇല്ലാതാക്കാനും സഹായിക്കുന്നു.

5)വെളിച്ചെണ്ണ 

അല്‍പം വെളിച്ചെണ്ണയില്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ മിക്‌സ് ചെയ്ത് ഇത് തലയില്‍ തേച്ച് പിടിപ്പിക്കാം. എട്ട് മണിക്കൂറിനു ശേഷം ഇത് ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയണം. ഇത്തരത്തില്‍ ആഴ്ചയില്‍ രണ്ട് തവണ ചെയ്യുക. ഇത് ചെയ്യുന്നതിലൂടെ തന്നെ പേന്‍ മുഴുവനായും പോവും എന്ന കാര്യത്തില്‍ സംശയം വേണ്ട.

6) ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍ പേനിനെ കളയുന്നതില്‍ മുന്നിലാണ്. ടീ ട്രീ ഓയിലില്‍ ഷാമ്പൂ മിക്‌സ് ചെയ്ത് തല കഴുകുക. ആഴ്ചയില്‍ മൂന്ന് പ്രാവശ്യം ഇത്തരത്തില്‍ ചെയ്യുക. ഒരു തേങ്ങ ചിരവിയെടുത്ത് പിഴിഞ്ഞ് തേങ്ങാപ്പാലെടുക്കുക. അതിലേക്ക് നാലു സ്പൂണ്‍ കുരുമുളക് പൊടിച്ചത് ചേര്‍ത്ത് തലയില്‍ നന്നായി തേച്ച്പിടിപ്പിച്ച് ഒരു തോര്‍ത്തുകൊണ്ട് തലയില്‍ ചുറ്റിക്കെട്ടുക. 15 മിനിട്ട് കഴിഞ്ഞ് തോര്‍ത്ത് മാറ്റിയാല്‍ അതില്‍ പേന്‍ പറ്റിപ്പിടിച്ചിരിക്കുന്നത് കാണാം.

7) ബേബി ഓയില്‍ 

പേൻ ഇല്ലാതാക്കാൻ മറ്റൊരു മാർ​ഗമാണ് ബേബി ഓയില്‍. അല്‍പം ബേബി ഓയില്‍, തുണി അലക്കുന്ന ഡിറ്റര്‍ജന്റ്, വെള്ളവിനാഗിരി എന്നിവ മിക്‌സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കാം. ഇത് പേനിനെ നശിപ്പിക്കും. മാത്രമല്ല മുടിക്ക് യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാക്കുകയില്ല.

പേൻ ഇല്ലാതാക്കാൻ മറ്റൊരു മാർ​ഗമാണ് ബേബി ഓയില്‍. അല്‍പം ബേബി ഓയില്‍, തുണി അലക്കുന്ന ഡിറ്റര്‍ജന്റ്, വെള്ളവിനാഗിരി എന്നിവ മിക്‌സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കാം. ഇത് പേനിനെ നശിപ്പിക്കും. മാത്രമല്ല മുടിക്ക് യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാക്കുകയില്ല.

content highlight: home-remedies-for-head-lice