Beauty Tips

മഞ്ഞൾ മുഖത്ത് ഇടുന്നതിന്റെ അപകടങ്ങൾ അറിയാം

പണ്ടുകാലം മുതൽ നമ്മൾ കേൾക്കുന്ന ഒന്നാണ് മുഖത്ത് മഞ്ഞൾ തേക്കുകയാണെങ്കിൽ ഗുണങ്ങൾ നിരവധിയാണ് എന്ന് എന്നാൽ മഞ്ഞളിൽ അടങ്ങിയിരിക്കുന്ന പല ഘടകങ്ങളും ഇപ്പോൾ നമ്മുടെ പ്രകൃതിദത്ത ചേരുവകൾ അല്ല എന്നാണ് പറയുന്നത് ഒട്ടുമിക്ക സ്ത്രീകളും മുഖത്തെ പാടുകൾ കളയുവാനും മുഖക്കുരു കളയുവാനും മഞ്ഞളാണ് ഉപയോഗിക്കുന്നത്. എന്നാൽ മഞ്ഞൾ നമ്മുടെ മുഖത്ത് ഉപയോഗിക്കുന്നതിന്റെ ദോഷങ്ങൾ കൂടി അറിയാം

എന്തൊക്കെയാണ് ദോഷങ്ങൾ

എല്ലാവർക്കും മഞ്ഞൾ ഉപയോഗിക്കുന്നതുകൊണ്ട് ദോഷങ്ങൾ ഉണ്ടാവണമെന്നില്ല നിങ്ങൾക്ക് സെൻസിറ്റീവ് ചർമ്മമാണ് ഉള്ളത് എങ്കിൽ കടുത്ത രീതിയിൽ മുഖക്കുരു സാധ്യതയുള്ള ചർമം ആണെങ്കിൽ മഞ്ഞൾ ഫേസ് പാക്കുകൾ ഒഴിവാക്കുന്നതായിരിക്കും നല്ലത് കാരണം ഇത് നിങ്ങളുടെ ചർമ്മത്തെ കൂടുതൽ സെൻസിറ്റീവ് ആക്കുവാനും അലർജി എരിച്ചിൽ ചുവപ്പ് തുടങ്ങിയവ സമ്മാനിക്കുവാനും ആണ് കാരണമാകുന്നത്

അതേപോലെ ഓയിലി സ്കിൻ ഉള്ള ആളുകളും മഞ്ഞൾ ഒരുപാടു ഉപയോഗിക്കുന്നത് നല്ലതല്ല കാരണം ഇത് മുഖത്ത് സ്വാഭാവിക എണ്ണമയം ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. അതോടൊപ്പം നിങ്ങളുടെ മുഖത്തെ ഈർപ്പത്തിന്റെ അളവ് തടസ്സപ്പെടുത്തുകയും വരൾച്ച ഉണ്ടാകുവാനുള്ള സാഹചര്യമുണ്ടാക്കുകയും ചെയ്യും നോർമൽ സ്കിൻ ഉള്ള ആളുകൾ മാത്രം മഞ്ഞൾ ഉപയോഗിക്കുന്നതായിരിക്കും കൂടുതൽ മികച്ചത് ആളുകൾക്കും സെൻസിറ്റീവ് സ്കിൻ ഉള്ള ആളുകൾക്കും മഞ്ഞൾ അത്ര ഗുണകരമല്ല