ഭക്ഷണത്തിന് രുചി കൂട്ടാൻ ഉപയോഗിക്കുന്ന ഒന്നാണ് കറുവപ്പട്ട എന്നാൽ ഈ കറുവപ്പട്ട ഉപയോഗിച്ചുകൊണ്ട് നമ്മുടെ ചർമം മികച്ചതാക്കാൻ സാധിക്കുമെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ സാധിക്കുമോ എന്നാൽ സത്യമാണ് പണ്ടുകാലത്ത് രാജകുടുംബങ്ങളിൽ കറുവപ്പട്ട ചർമ്മസൗന്ദര്യത്തിനായി ഉപയോഗിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത് എങ്ങനെയാണ് മുഖത്ത് ഉപയോഗിക്കുന്നത് എന്ന് നോക്കാം
തേനും കറുവപ്പട്ടയും
കടുത്ത രീതിയിലുള്ള മുഖക്കുരു പ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടെങ്കിൽ രണ്ട് ടീസ്പൂൺ തേനും കുറച്ച് കറുവപ്പട്ട പൊടിയും ചേർത്ത് ഒരു രാത്രി മുഴുവൻ മുഖത്ത് പുരട്ടിയാൽ മാത്രം മതി ഇത് രാവിലെ കഴുകി കളയുവാനും സാധിക്കും ഇങ്ങനെ ചെയ്യുകയാണെങ്കിൽ മുഖക്കുരുവിന്റെ പ്രശ്നങ്ങൾ ഇല്ലാതെയാകും
കറുവപ്പട്ടയും വെളിച്ചെണ്ണയും
കറുവപ്പട്ട പൊടിച്ച വെളിച്ചെണ്ണയോടൊപ്പം ചേർത്ത് ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യുവാനായി മസാജ് ചെയ്താൽ നല്ല രീതിയിൽ മുഖത്തെ തിളക്കം ഉണ്ടാവുന്നതായി കാണാൻ സാധിക്കും പെട്ടെന്ന് തന്നെ മുഖത്ത് ഉള്ള കറുത്ത പാടുകൾ കുറയുന്നതും കാണാൻ സാധിക്കും ഇത് രാത്രിയിൽ തേച്ചു കിടന്ന് രാവിലെ കഴുകുന്നതായിരിക്കും നല്ലത്
കറുവപ്പട്ടയും തൈരും
കറുവപ്പട്ടയും തൈരും ഒരുമിച്ച് ഒരു ഫേസ് ഉണ്ടാക്കി മുഖത്ത് തേക്കുകയാണെങ്കിൽ ബാക്ടീരിയൽ ഗുണങ്ങൾ ലഭിക്കുന്നതിനോടൊപ്പം ചർമത്തിന്റെ നിറം മെച്ചപ്പെടുത്തുവാനും സഹായിക്കും ഇതിലേക്ക് കുറച്ച് തേൻ കൂടി ചേർക്കുകയാണെങ്കിൽ കൂടുതൽ ഗുണമായിരിക്കും ലഭിക്കുന്നത് ഇനി മുതൽ അങ്ങനെയൊന്ന് നോക്കൂ