Beauty Tips

ഓറഞ്ച് ജ്യൂസ് ഉപയോഗിച്ച് മുടി വളർത്താം

മുടി വളർച്ചയ്ക്ക് ഓറഞ്ച് ഉപയോഗിക്കാൻ സാധിക്കും എന്നു പറഞ്ഞാൽ പലർക്കും അത് ചിലപ്പോൾ അംഗീകരിക്കാൻ സാധിക്കില്ല എന്നാൽ ഓറഞ്ച് ഉപയോഗിച്ചുകൊണ്ട് നമ്മുടെ മുടി വളർച്ച മികച്ചതാക്കാൻ സാധിക്കും ഓറഞ്ചിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകൾ ആന്റിഓക്സിഡന്റുകൾ ധാതുക്കൾ എന്നിവയൊക്കെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത് ഓറഞ്ച് ജ്യൂസിന് നമ്മുടെ മുടിയിൽ ഒരുപാട് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ സാധിക്കും

ഓറഞ്ച് കൊണ്ട് മുടിക്ക് ഉണ്ടാകുന്ന ഗുണങ്ങൾ

സിട്രസ് കുടുംബത്തിൽപ്പെട്ട ഓറഞ്ച് വിറ്റാമിൻ സി കൂടുതൽ അടങ്ങിയിട്ടുള്ള ഒരു പഴമാണ് ഓറഞ്ച് ജ്യൂസിൽ വിറ്റാമിൻ സി ഉള്ളതുകൊണ്ട് തന്നെ ഇത് മുടിയെ വളരെയധികം ശക്തിപ്പെടുത്തുകയും വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട് അതോടൊപ്പം തന്നെ ഉൽപാദനത്തിനും സഹായിക്കുന്നുണ്ട് അതുകൊണ്ടുതന്നെ ഇത് നമ്മുടെ മുടി വളർച്ചയ്ക്ക് വളരെയധികം മികച്ചതാണ് മുടിയിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുകയാണ് ഓറഞ്ച് ജ്യൂസ് ചെയ്യുന്നത്

ഓറഞ്ച് ജ്യൂസ് ഹെയർ മാസ്ക്

രണ്ടോ മൂന്നോ ടേബിൾസ്പൂൺ ഓറഞ്ച് ജ്യൂസ് എടുക്കുക ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ തേനും ഒരു ടേബിൾ സ്പൂൺ തൈരും ചേർക്കുക ശേഷം ഇവ നന്നായി മിക്സ് ചെയ്ത് തലയോട്ടിയിലും മുടിയിലും പുരട്ടുക ഇതൊരു 15 മിനിറ്റ് എങ്കിലും മുടിയിൽ വയ്ക്കാവുന്ന അത്യാവശ്യം ആണ് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയാവുന്നതാണ്