ഇപ്പോൾ ചൂട് വളരെയധികം വർദ്ധിച്ചുവരുന്ന സാഹചര്യമാണ് ഈ സാഹചര്യത്തിൽ നമുക്ക് വീട്ടിൽ തന്നെ ചില പൊടിക്കൈകൾ ചെയ്തുകൊണ്ട് സൂര്യന്റെ രശ്മികളിൽ നിന്നും രക്ഷനേടാൻ സാധിക്കും കൂടുതലായി സൂര്യരശ്മികൾ നമ്മുടെ ശരീരത്തിലേക്ക് എത്തുമ്പോൾ അത് നമ്മുടെ ശരീരത്തിന് വളരെ ദോഷകരമായി മാറാം ഇതിനായി എന്തൊക്കെയാണ് വീട്ടിൽ ഉപയോഗിക്കാവുന്ന എന്ന് നോക്കാം
വളരെയധികം പേരുകേട്ട ഒരു ചർമ്മ ഉത്പന്നമാണ് കറ്റാർവാഴ ഇതിന്റെ ജ്യൂസ് മുഖത്തും മറ്റും മസാജ് ചെയ്യുകയാണെങ്കിൽ വേനൽക്കാലത്തെ സൂര്യതാപത്തിൽ നിന്നും നമുക്ക് രക്ഷനേടാൻ സാധിക്കും. ഇതിനോടൊപ്പം കുറച്ച് ബീറ്റ്റൂട്ട് ജ്യൂസും കൂടി ചേർക്കുകയാണെങ്കിൽ ഗുണം കൂടുതലാണ്
തേൻ ചർമ്മത്തിന് വളരെയധികം ഈർപ്പം നൽകുന്ന ഒന്നാണ്. അമിതമായ വരൾച്ചയെ തടയുവാനും സാധിക്കും അതുകൊണ്ടുതന്നെ ഒരു ടേബിൾസ്പൂൺ നാരങ്ങാനീരും തേനും മിക്സ് ചെയ്ത് ഇടയ്ക്ക് മുഖത്ത് പുരട്ടുന്നത് സൂര്യന്റെ രശ്മികളിൽ നിന്നും രക്ഷ നേടുന്നതിന് സഹായിക്കും
വളരെയധികം ഗുണങ്ങൾ ഉള്ള ഒന്നാണ് വെള്ളരിക്ക സൂര്യപ്രകാശം ഏൽക്കുന്ന ചർമ്മത്തിൽ ഒരുപാട് ഗുണങ്ങൾ ചെയ്യാൻ വെള്ളരിക്കയ്ക്ക് സാധിക്കും. വെള്ളരിക്കയുടെ നീര് പിഴിഞ്ഞെടുത്ത് അതിനോടൊപ്പം തൈറോ തേനോ ചേർത്ത് കുറച്ചു സമയം മുഖത്ത് പുരട്ടി വയ്ക്കുകയാണെങ്കിൽ അത് കൂടുതൽ ഗുണങ്ങൾ നൽകും