Careers

ദുബായിയില്‍ ജോലി നോക്കുന്നവരാണോ നിങ്ങള്‍? ഇപ്പോൾ അപേക്ഷിക്കൂ, ലക്ഷങ്ങൾ ശമ്പളം നേടാം | dubai-jobs

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 6000 ദിര്‍ഹം മുതല്‍ 8000 ദിര്‍ഹം വരെ ശമ്പളം ലഭിക്കും

ദുബായിയില്‍ ജോലി നോക്കുന്നവരാണോ നിങ്ങള്‍? എങ്കിലിതാ വിവിധ മേഖലകളിലായി നിരവധി ഓപ്പണിംഗുകളാണ് ദുബായിയില്‍ വന്നിരിക്കുന്നത്. അക്കൗണ്ടന്റ്, റിസപ്ഷനിസ്റ്റ്, ഫിനാന്‍സ് മാനേജര്‍ എന്നീ തസ്തികകളിലേക്കാണ് വിവിധ കമ്പനികളില്‍ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ഒഴിവ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തസ്തികകളെ കുറിച്ചും യോഗ്യതകളെ കുറിച്ചും അറിയാം.

അക്കൗണ്ടന്റ്

ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്ററില്‍ അക്കൗണ്ടന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട മേഖലയില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. ടാലിയില്‍ പ്രാവീണ്യമുള്ളവരാണ് അപേക്ഷിക്കേണ്ടത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 6000 ദിര്‍ഹം മുതല്‍ 8000 ദിര്‍ഹം വരെ ശമ്പളം ലഭിക്കും. ( അതായത് 1.41 ലക്ഷം രൂപ മുതല്‍ 1.88 ലക്ഷം വരെ ).

യോഗ്യതയും താല്‍പര്യവും ഉള്ളവര്‍ ചുവടെ നല്‍കിയിരിക്കുന്ന ഇ-മെയില്‍ വിലാസത്തിലേക്ക് നിങ്ങളുടെ സിവിയോടൊപ്പം വിലവിലെ ശമ്പളം, പ്രതീക്ഷിക്കുന്ന ശമ്പളം, നോട്ടീസ് പീരീഡ് എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ കൂടി ചേര്‍ത്ത് ബന്ധപ്പെടാം. അപേക്ഷ സമര്‍പ്പിക്കേണ്ട വിലാസം – recruitment@geneticcallnet.com

ഗള്‍ഫ് ഇന്ത്യന്‍ ഹൈസ്‌കൂള്‍ ദുബായിയും അക്കൗണ്ടന്റിനെ തേടുന്നുണ്ട്. അക്കൗണ്ടന്റ് ആയി മുന്‍കാലങ്ങളില്‍ സ്‌കൂളുകളിലോ വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ ജോലി ചെയ്തവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കാനും വിശദവിവരങ്ങള്‍ക്കും careers@gihsdubai.com എന്ന മെയില്‍ ഐഡിയുമായി ബന്ധപ്പെടാവുന്നതാണ്.

ഫിനാന്‍സ് മാനേജര്‍

ദുബായിയിലെ പിഎഫ്എസ് ഗ്രൂപ്പില്‍ ഫിനാന്‍സ് മാനേജറാകാന്‍ അവസരം. ബിരുദാനന്തരബിരുദവും സി എ യോഗ്യതയും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട മേഖലയില്‍ 5-6 വര്‍ഷത്തെ പ്രവൃത്തിപരിചയം നിര്‍ബന്ധം. ഉം അല്‍ ക്യുവൈനില്‍ ആയിരിക്കും നിയമനം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 8000 -10000 ദിര്‍ഹം വരെ ശമ്പളം ലഭിക്കും. ( 1.88 ലക്ഷം രൂപ-2.35 ലക്ഷം രൂപ )

ശമ്പളത്തോടൊപ്പം മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. അപേക്ഷ സമര്‍പ്പിക്കാനും മറ്റ് വിശദാംശങ്ങള്‍ക്കുമായി careers@pfs.sport  എന്ന മെയില്‍ ഐ ഡിയുമായി ബന്ധപ്പെടുക.

റിസപ്ഷനിസ്റ്റ്

ബ്രാന്റ് ഫോളിയോ പ്ലസ് റിസപ്ഷനിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ദുബായിയിലും അബുദാബിയിലും ആണ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 4000 ദിര്‍ഹം ( 1.41 ലക്ഷം രൂപ ) ശമ്പളം ലഭിക്കും. ഇത് കൂടാതെ മറ്റ് ആനുകൂല്യങ്ങളും ഗതാഗത സൗകര്യങ്ങളും ഉണ്ടായിരിക്കും. ആഴ്ചയില്‍ അഞ്ച് ദിവസമായിരിക്കും ജോലി. വിശദവിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കാനും careers@train-sf.com എന്ന മെയില്‍ ഐ ഡിയുമായി ബന്ധപ്പെടുക.

content highlight: dubai-jobs

Latest News