Skin care and treatment, spa, natural beauty and cosmetology concept, over white background
മുഖത്ത് ചുളിവുകൾ വീണു തുടങ്ങിയോ? ഇത് നിങ്ങൾക്ക് പ്രായം തോന്നിപ്പിക്കാൻ കാരണമാകുന്നു . ഇത്തരത്തിലുള്ള സകല ചർമ്മ പ്രശ്നങ്ങൾക്കും പ്രകൃതിദത്ത മാർഗങ്ങളാണ് ഏറ്റവും നല്ലത്. അത്തരത്തിൽ ഒരു ഫേസ്പാക്ക് പരിചയപ്പെടാം
ഒന്ന്
രണ്ട് ടീസ്പൂൺ മഞ്ഞൾ പൊടിയും അൽപം തെെരും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. നന്നായി ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക. തൈരിൽ ലാക്റ്റിക് ആസിഡ്, ആൽഫ-ഹൈഡ്രോക്സി ആസിഡ് (എഎച്ച്എ) അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിലെ അഴുക്ക് നീക്കം ചെയ്യുന്നു.
രണ്ട്
ഒരു മുട്ടയുടെ വെള്ളയിൽ രണ്ട് ടീസ്‌പൂൺ കറ്റാർവാഴ ജെൽ, ഒരു ടീസ്‌പൂൺ ഒലിവ് ഓയിൽ എന്ന ചേർത്ത് 10 മിനുട്ട് നേരം സെറ്റാകാൻ മാറ്റിവയ്ക്കുക. ശേഷം മുഖത്തും കഴുത്തിലും പുരട്ടുക. 20 മിനിറ്റിന് ശേഷം കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.
മൂന്ന്
ഒരു ടേബിൾ സ്പൂൺ തേനും ഒരു ടേബിൾ സ്പൂൺ നാരങ്ങാനീരും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി ഇടുക. ഏകദേശം 15-20 മിനിറ്റ് നേരം ഇട്ട ശേഷം കഴുകി കളയുക. മുഖത്തെ കരുവാളിപ്പ് മാറാൻ മികച്ച ഫേസ് പാക്കാണിത്.
നാല്
മുട്ടയുടെ വെള്ളയിൽ രണ്ട് ടീ സ്പൂൺ തണുത്ത പാൽ യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം മുഖത്ത് പുരട്ടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.
content highlight: home-made-packs-for-glowing-skin