ഹോളിവുഡ്: ടോം ഹോളണ്ട് നായകനായി എത്തുന്ന സ്‌പൈഡർ മാൻ 4 റിലീസ് തീയതി മാറ്റി.പുതിയ റിലീസ് തീയതി അനുസരിച്ച് ജൂലൈ 31-നായിരിക്കും സ്പൈഡര്‍മാന്‍ 4 തിയറ്ററുകളിൽ റിലീസ് ചെയ്യുക. ചിത്രം 2026 ജൂലൈ 24 ന് റിലീസ് ചെയ്യാൻ നേരത്തെ തീരുമാനിച്ചിരുന്നു. ഷാങ്-ചി, ലെജൻഡ് ഓഫ് ദ ടെൻ റിങ്‌സ് എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകൻ ഡെസ്റ്റിൻ ഡാനിയൽ ക്രെറ്റൺ തന്നെയാണ് ഈ പ്രൊജക്റ്റ് സംവിധാനം ചെയ്യുന്നതെന്ന് ദി ഹോളിവുഡ് റിപ്പോർട്ടർ റിപ്പോർട്ട് ചെയ്യുന്നു. ദി ഹോളിവുഡ് റിപ്പോർട്ടർ റിപ്പോർട്ട് പ്രകാരം മാർവൽ സൂപ്പർഹീറോയുടെ അടുത്ത ചിത്രം നേരത്തെ ഷെഡ്യൂൾ ചെയ്ത റിലീസ് ഡേറ്റ് കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം തീയറ്ററില്‍ എത്തും.
സ്പൈഡര്‍മാന്‍റെ അവസാനത്തെ ചിത്രം ആഗോളതലത്തിൽ 1 ബില്യൺ ഡോളറിലധികം നേടിയിരുന്നു. അതേ സമയം വരാനിരിക്കുന്ന മാര്‍വലിന്‍റെ വണ്ടർ മാൻ മിനിസീരീസ്, ഷാങ്-ചിയുടെ രണ്ടാം ഭാഗം ഇങ്ങനെ നിരവധി പ്രൊജക്ടുകളില്‍ മാര്‍വലുമായി സഹകരിക്കുന്നുണ്ട് ഡെസ്റ്റിൻ ഡാനിയൽ ക്രെറ്റൺ. എന്നാല്‍ ഇപ്പോള്‍ പൂര്‍ണ്ണമായും സ്‌പൈഡർ-മാൻ 4 ലാണ് സംവിധായകന്‍ ശ്രദ്ധിക്കുന്നത്.
സ്പൈഡർമാൻ: ഹോംകമിംഗ് (2017), സ്പൈഡർമാൻ: ഫാർ ഫ്രം ഹോം (2019), സ്പൈഡർമാൻ: നോ വേ ഹോം (2021) എന്നീ മൂന്ന് സ്പൈഡർമാൻ ചിത്രങ്ങളിലാണ് ടോം ഹോളണ്ട് പീറ്റർ പാർക്കറായി അഭിനയിച്ചത്. റിലീസ് തീയതി മാറ്റിയതോടെ ക്രിസ്റ്റഫർ നോളന്‍റെ ദി ഒഡീസിയിൽ നിന്ന് വലിയൊരു ഇടവേള സ്പൈഡര്‍മാന 4ന് ലഭിക്കും. ടോം ഹോളണ്ട് അഭിനയിക്കുന്ന ഈ ചിത്രം ജൂലൈ 17 ന് തിയേറ്ററുകളില്‍ എത്തും എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
content highlight : tom-hollands-spider-man-4-gets-a-new-release-date