Celebrities

ഞാനും കുടുംബവും ബാലയുടെ ഭീഷണി പേടിച്ചാണ് കഴിയുന്നത്; ഇയാൾ എങ്ങനെ വീണ്ടും വിവാഹം കഴിച്ചുവെന്ന് അറിയില്ല | elizabeth-udayan

വ്യാജരേഖ നിര്‍മാണം എന്ന വാക്ക് ബാലയ്ക്ക് അര്‍ഹതപ്പെട്ടതല്ലെന്നാണ് അമൃതയുമായി ബന്ധപ്പെട്ട കേസിൽ പ്രതികരിച്ച് കഴിഞ്ഞ ദിവസം ബാല പറഞ്ഞത്

കഴിഞ്ഞ ദിവസം വഞ്ചനയ്ക്ക് എതിരെ മുൻഭാര്യ അമൃത സുരേഷ് ബാലയ്ക്കെതിരെ കേസ് ഫയൽ ചെയ്തതിന് പിന്നാലെയാണ് എലിസബത്തും ആരോപണങ്ങളുമായി എത്തിയത്.

വ്യാജരേഖ നിര്‍മാണം എന്ന വാക്ക് ബാലയ്ക്ക് അര്‍ഹതപ്പെട്ടതല്ലെന്നാണ് അമൃതയുമായി ബന്ധപ്പെട്ട കേസിൽ പ്രതികരിച്ച് കഴിഞ്ഞ ദിവസം ബാല പറഞ്ഞത്. ബുദ്ധിമുട്ടേറിയ സാഹചര്യമാണ്. ഇനി ഇതിനെക്കുറിച്ച് ഒരിക്കലും പേരെടുത്ത് സംസാരിക്കില്ലെന്ന് കോടതിയിലും പോലീസിലും വാക്ക് പറഞ്ഞിരിക്കുകയാണ്. അന്നുതൊട്ട് ഇന്നുവരെ എന്റെ വാക്ക് ഞാന്‍ പാലിക്കുന്നുണ്ട്.

കേസിന് മുകളില്‍ കേസുകൊടുത്ത് എന്റെ വായ് അടച്ചിട്ട് മിണ്ടാതിരിക്കുമ്പോള്‍ മറ്റവരെല്ലാം സംസാരിക്കുന്നു. ഞങ്ങള്‍ ഇപ്പോള്‍ സമാധാനമായി പോകണമെന്ന് ആഗ്രഹിക്കുന്നു. എന്നാല്‍ ആ സൈഡില്‍ നിന്ന് നിരന്തരം പ്രശ്‌നങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. ഞാന്‍ എന്റെ ഭാര്യയുടെ കൂടെ സന്തോഷമായി ഇരിക്കുകയാണ്. ഞങ്ങള്‍ക്ക് ഒരു കുട്ടി വരാന്‍ പോകുന്നു… വരും.

ഞങ്ങളുടെ കുടുംബം നോക്കി ഞങ്ങള്‍ പോവുന്നതായിരിക്കും നല്ലതും. അവരവര്‍ക്ക് അര്‍ഹതപ്പെട്ടത് അവര്‍ക്ക് തീര്‍ച്ചയായും കിട്ടും. വ്യാജരേഖ നിര്‍മാണം എന്ന വാക്ക് ബാലയ്ക്ക് അര്‍ഹതപ്പെട്ടതല്ല. അത് വലിയ തെറ്റാണ്. ഇങ്ങനത്തെ വാക്കുകള്‍ മാധ്യമങ്ങള്‍ ഉപയോഗിക്കരുത്. അങ്ങനെ ഒരാളല്ല ബാല എന്നായിരുന്നു നടന്റെ പ്രതികരണം.

2021ലാണ് ഡോക്ടറായ എലിസബത്ത് ഉദയനുമായി തന്റെ വിവാഹം കഴിഞ്ഞുവെന്ന് ബാല എല്ലാവരേയും അറിയിച്ചത്. മതാചാരപ്രകാരമുള്ള ചടങ്ങുകൾ ഉണ്ടായിരുന്നില്ലെങ്കിലും ആഢംബര പൂർവം സിനിമാ സെലിബ്രിറ്റികൾ അടക്കം പങ്കെടുത്ത വിവാ​ഹമായിരുന്നു ഇവരുടേത്. മൂന്ന് വർഷത്തിന് അടുത്ത് ബാലയ്ക്കൊപ്പം എലിസബത്ത് ജീവിച്ചു.

പിന്നീട് പെട്ടന്നൊരു ദിവസം മുതൽ എലിസബത്തിനെ ബാലയ്ക്കൊപ്പം കാണാതെയായി. എന്തുകൊണ്ട് വേ​ർപിരിഞ്ഞുവെന്ന് ഇരുവരും വെളിപ്പെടുത്തിയിരുന്നില്ല. ശേഷം ബന്ധു കൂടിയായ കോകിലയെ ബാല വിവാഹം ചെയ്തു. അതോടെയാണ് എലിസബത്തിന്റെ വിവാഹം നിയമപരമായിരുന്നില്ലേയെന്ന ചോദ്യങ്ങൾ ഉയർന്ന് തുടങ്ങിയത്.

അതോടെ ആ വിവാഹം രജിസ്റ്റർ ചെയ്തിരുന്നില്ലെന്ന് ബാല വെളിപ്പെടുത്തി. ഇപ്പോഴിതാ വിവാഹം രജിസ്റ്റർ ചെയ്യാത്തതുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾക്ക് തനിക്ക് നൽകാനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് എലിസബത്ത് ഫേസ്ബുക്കിൽ പങ്കിട്ട പോസ്റ്റിലാണ് വിവാഹം രജിസ്റ്റർ ചെയ്യാതിരുന്നത് ബാല കാരണമാണെന്ന് എലിസബത്ത് ആരോപിച്ചത്.

കരൾ ​രോ​ഗം ബാധിച്ച് ചികിത്സയിലായിരുന്നപ്പോൾ മരുന്ന് മാറി തന്നുവെന്നുള്ള ബാലയുടെ ആരോപണത്തിനും എലിസബത്ത് പുതിയ പോസ്റ്റിൽ മറുപടി നൽകി. താനും കുടുംബവും ബാലയുടെ ​ഗുണ്ടകളേയും ഭീഷണികളേയും പേടിച്ചാണ് കഴിയുന്നതെന്നും എലിസബത്ത് പറയുന്നു. എന്റെ മെഡിക്കൽ ലൈസൻസ് കാൻസൽ‌ ചെയ്യാൻ വേണ്ടത് ചെയ്യാൻ അയാളോട് പറയൂ… ഞങ്ങൾ കണ്ടുമുട്ടിയത് ഫേസ്ബുക്കിലൂടെയാണ്.

എന്നോട് ഒപ്പം ആയിരിക്കുമ്പോൾ തന്നെ മറ്റുള്ള സ്ത്രീകളുമായി അയാൾ സംസാരിച്ചതിന്റെയും മെസേജ് അയച്ചതിന്റെയും തെളിവുകൾ എന്റെ പക്കലുണ്ട്. ഇയാൾ എങ്ങനെ വീണ്ടും വിവാഹം കഴിച്ചുവെന്ന് എനിക്ക് അറിയില്ല. എന്നെ അയാൾ താലി മാല അണിയിച്ചിരുന്നു. മാത്രമല്ല വിവാഹത്തിന് എല്ലാവരേയും ക്ഷണിച്ച് വരുത്തുകയും ചെയ്തിരുന്നു.

വിവാഹം നടന്നത് പോലീസിന്റെ സാന്നിധ്യത്തിലാണ്. അയാളും അയാളുടെ അമ്മയും എന്നോട് പറഞ്ഞത് അദ്ദേഹത്തിന് ഇപ്പോൾ വിവാഹം രജിസ്റ്റർ ചെയ്യാൻ കഴിയില്ലെന്നാണ്. ജാതകപ്രകാരം നാൽപ്പത്തിയൊന്ന് വയസ് കഴിഞ്ഞാൽ മാത്രമെ വിവാഹം രജിസ്റ്റർ ചെയ്യാൻ പാടുള്ളുവെന്ന് ഉണ്ടെന്നും എന്നോട് പറഞ്ഞു. മെന്റലിയും ഫിസിക്കലിയും അയാൾ എന്നെ ഒരുപാട് ഉപദ്രവിച്ചു. ഞാനും എന്റെ കുടുംബവും അയാളുടെ ​ഗുണ്ടകളേയും ഭീഷണികളേയും പേടിച്ചാണ് കഴിയുന്നത്.

ഇനിയും ഇത് തുടർന്നാൽ വഞ്ചിച്ചതിനും ഉപദ്രവിച്ചതിനും ഭീഷണിപ്പെടുത്തിയതിനും മറ്റുള്ള കാര്യങ്ങൾക്കും ഇയാൾക്കെതിരെ ഞാൻ കേസ് ഫയൽ ചെയ്യും എന്നായിരുന്നു എലിസബത്ത് കുറിച്ചത്. ആദ്യമായാണ് എലിസബത്ത് ബാലയ്ക്കെതിരെ രം​ഗത്ത് എത്തുന്നത്.

content highlight: elizabeth-udayan-reveals-the-reason