ഒരു ആഴ്ചയില്‍ നടക്കുന്ന സംഭവങ്ങളെല്ലാം ചെറിയ വീഡിയോകളായി കോര്‍ത്തിണക്കിയാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധുകൃഷ്ണ എത്താറുള്ളത്. ഇത്തവണ രണ്ടാമത്തെ മകള്‍ ഓസി എന്ന് വിളിക്കുന്ന ദിയയുടെ ഷോപ്പില്‍ പോയതിന്റെ വിശേഷങ്ങൾ വിഡിയോയിൽ കാണാം. മൂത്തമകളും നടിയുമായ അഹാനയ്ക്ക് വേണ്ടി ആഭരണങ്ങള്‍ വാങ്ങിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇരുവരും പോയത്.
ദിയയും ഭര്‍ത്താവും ആലപ്പുഴയില്‍ പോയത് കൊണ്ട് ഷോപ്പില്‍ ഉണ്ടാവില്ലെന്ന് സൂചിപ്പിച്ചിരുന്നു. എന്നാല്‍ അഹാന ആദ്യമായിട്ടാണ് ഓസിയുടെ ഷോപ്പിലേക്ക് പോകുന്നതെന്നാണ് സിന്ധു പറയുന്നത്. മാത്രമല്ല ആളുകള്‍ക്ക് വന്ന് വാങ്ങാവുന്ന രീതിയിലേക്ക് ഷോപ്പ് മാറ്റിയതിന് ശേഷം താനും അവിടേക്ക് പോയില്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. അങ്ങനെ കൂട്ടുകാരിയ്ക്ക് സമ്മാനമായി കൊടുക്കാനുള്ളതും പേഴ്‌സണല്‍ ആവശ്യത്തിനുള്ളതുമായ ആഭരണങ്ങളൊക്കെ വാങ്ങിയാണ് അഹാന തിരികെ പോന്നത്.
രാവിലെ തന്നെ ഏകദേശം ഏഴായിരത്തിന് മുകളില്‍ കച്ചവടവും നടത്തി. പൈസയെല്ലാം അഹാന കൊടുക്കുന്നതും കാണാം. എന്നാല്‍ ഈ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ചിലര്‍ വിമര്‍ശനാത്മകമായ ചോദ്യങ്ങളുമായി എത്തിയിരിക്കുകയാണ്. ഈ വീഡിയോയുടെ തുടക്കത്തില്‍ പറഞ്ഞ കാര്യങ്ങളോട് യോജിക്കാന്‍ കഴിയുന്നില്ലെന്നാണ് ഒരു ആരാധിക സിന്ധുവിനോട് പറയുന്നത്.
‘അഹാന ആദ്യമായിട്ടാണ് ഓസിയുടെ കട സന്ദര്‍ശിക്കുന്നതെന്നതെന്ന് കേട്ടപ്പോള്‍ ഇത് ശരിക്കും അതിശയിപ്പിക്കുന്ന കാര്യമായി തോന്നി. കാരണം സ്വന്തം സഹോദരിമാരുടെ സംരംഭം ഒഴികെ മറ്റെല്ലാം അവര്‍ പ്രോത്സാഹിപ്പിക്കുന്നുണ്ടല്ലോ.’ എന്നായിരുന്നു ഒരു ആരാധികയുടെ കമന്റ്. ഇത് ശ്രദ്ധയില്‍പ്പെട്ട ഉടനെ മറുപടിയുമായി സിന്ധു കൃഷ്ണ എത്തി. ‘നിങ്ങളുടേത് വെറും അനുമാനങ്ങള്‍ മാത്രമാണെന്നാണ്’ സിന്ധു പറഞ്ഞത്.
എന്നാല്‍ ഇത് അനുമാനമല്ല. എനിക്ക് എപ്പോഴും സംശയം തോന്നിയിരുന്നു. ഇഷാനിയോ ഹാന്‍സുവോ എപ്പോഴെങ്കിലും ഒരു പോസ്റ്റ് ഇട്ട് ഓസിയെ സപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ? പിന്നെ എങ്ങനെയാണ് ഇത് സമ്മതിക്കാന്‍ സാധിക്കുക…? എന്നാണ് ആരാധിക സിന്ധുവിനോട് ചോദിച്ച് കൊണ്ടിരിക്കുന്നത്. ഈ നിരീക്ഷണം ശരിയാണെന്ന് പറഞ്ഞ് മറ്റ് ചിലരും ഏറ്റുപിടിച്ചു.
അതേ സമയം ദിയയുടെ മാറ്റത്തെ കുറിച്ചും ചിലര്‍ സംസാരിക്കുന്നുണ്ട്. ‘വിവാഹത്തിന് ശേഷം ഓസിയ്ക്ക് സുഹൃത്തുക്കളെക്കാളും വീട്ടുകാരുടെ പ്രധാന്യം എത്രത്തോളമുണ്ട് എന്നതിനെ കുറിച്ച് ബോധ്യം വന്നിട്ടുണ്ട്. വിവാഹത്തിന് മുന്‍പ് സുഹൃത്തുക്കളുടെയും ബോയ്ഫ്രണ്ടിന്റെയും കൂടെ കറങ്ങി നടക്കുകയായിരുന്നു. ഇപ്പോള്‍ ബോയ്ഫ്രണ്ട് ഭര്‍ത്താവായപ്പോള്‍ കൂടുതല്‍ സമയവും സ്വന്തം വീട്ടിലായി. പ്രഗ്നന്‍സി ഇതിനൊരു കാരണമായെങ്കിലും കുടുംബത്തിന്റെ പ്രധാന്യം ഇനിയെങ്കിലും മനസിലാക്കണമെന്നാണ്,’ ഓസിയെ ചിലര്‍ ഓര്‍മ്മപ്പെടുത്തുന്നത്.
content highlight: sindhu-krishna-about-why-sisters-not-promote-own-sister-ozys-venture