നിങ്ങൾക്കും മുടികൊഴിച്ചിൽ ഉണ്ടോ? പലപ്പോഴും ശരീരത്തിൽ എത്തുന്ന വിറ്റാമിനുകളുടെ അളവിൽ കുറവ് സംഭവിക്കുമ്പോൾ മുടികൊഴിച്ചിൽ സംഭവിക്കുന്നു. മുടികൊഴിച്ചിൽ തടയുന്നതിനും ആരോഗ്യമുള്ള മുടി വളർത്തുന്നതിനും ഭക്ഷണകാര്യത്തിൽ നല്ല ശ്രദ്ധ പുലർത്തണം. നിങ്ങളുടെ തലമുടിക്ക് ഗുണം ചെയ്യുന്ന ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. ഇതിൽ മുട്ടയും ചീരയും തലമുടിക്ക് ഗുണം ചെയ്യുന്ന ചില ഭക്ഷണങ്ങളിൽ ചിലതുമാത്രം. അത്തരത്തിൽ മുടികൊഴിച്ചിലിൽ നിന്നും രക്ഷനേടാൻ നിങ്ങൾ കഴിക്കേണ്ട നാല് ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം..
ഒന്ന്…
പയറു വര്‍ഗങ്ങളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീനിന്‍റെ മികച്ച ഉറവിടമാണ് ഇവ. കൂടാതെ ഇവയില്‍ സിങ്കും അയേണും അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.
രണ്ട്…
മധുരക്കിഴങ്ങാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ എ അടങ്ങിയ മധുരക്കിഴങ്ങ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തലമുടി വളരാന്‍ സഹായിക്കും.
മൂന്ന്…
ബെറി പഴങ്ങളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ബെറി പഴങ്ങള്‍ കഴിക്കുന്നത് തലമുടി വളരാന്‍ ഏറെ ഗുണം ചെയ്യും.
നാല്…
അവക്കാഡോയാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ ഇയും ബയോട്ടിനും അടങ്ങിയ അവക്കാഡോ കഴിക്കുന്നതും തലമുടി വളരാന്‍ സഹായിക്കും.
content highlight: four-foods-for-hair-growth