Beauty Tips

ഓയിലി സ്കിൻ ആണോ ? ചർമ്മം തിളങ്ങാൻ കടലമാവ് ഇങ്ങനെ ഉപയോ​ഗിക്കാം…| besan-face-packs-for-beautiful-clear-skin

രണ്ട് ടേബിള്‍സ്പൂണ്‍ കടലമാവും ഒരു നുള്ള് മഞ്ഞളും പകുതി പഴവും രണ്ട് ടേബിള്‍ സ്പൂണ്‍ തൈരും  ചേര്‍ത്ത് മിശ്രിതമാക്കുക

ചർമം തിളങ്ങുന്നതിന് കടലമാവ് സാധാരണയായി ഉപയോഗിക്കാറുണ്ട്. ചർമ്മത്തിൽ ഉണ്ടാകുന്ന കരുവാളിപ്പ് അകറ്റാനും കറുത്ത പാടുകളെ മാറ്റാനും ചർമ്മത്തിന് നല്ല നിറം നൽകാനും കടലമാവ് സഹായിക്കും. കടലമാവിൽ ആന്റി ഏജിങ് ഗുണം അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാൻ സഹായിക്കുന്നു. ഓയിലി സ്കിൻ ഉള്ളവർക്ക് കടലമാവ് വളരെ അനുയോജ്യമാണ്. മുഖക്കുരു തടയുന്നതിനും സുഷിരങ്ങൾ വൃത്തിയാക്കുന്നതിനും ചർമ്മത്തിലെ അധിക എണ്ണയും അഴുക്കും ബാക്ടീരിയയും മറ്റു മാലിന്യങ്ങളും നീക്കം ചെയ്യാനും കടലമാവ് സഹായിക്കും.

കടലമാവ് കൊണ്ടുള്ള ചില ഫേസ് പാക്കുകളെ പരിചയപ്പെടാം… 

ഒന്ന്…

നാല് ടീസ്പൂൺ കടലപ്പൊടിയിലേക്ക് രണ്ട് ടീസ്പൂൺ തൈര് ചേർക്കുക. ഇതിലേയ്ക്ക് അല്പം റോസ് വാട്ടർ കൂടി  ചേർത്ത് നന്നായി യോജിപ്പിച്ച് മുഖത്ത് പുരട്ടാം. കരുവാളിപ്പ് മാറാനും തിളക്കമുള്ള ചർമ്മം ലഭിക്കാനും ഇവ സഹായിക്കും.

രണ്ട്… 

രണ്ട് ടേബിള്‍ സ്പൂണ്‍ കടലമാവും ഒരു നുള്ള് മഞ്ഞളും രണ്ട് ടേബിള്‍ സ്പൂണ്‍ തൈരും ചേര്‍ത്ത് മിശ്രിതമാക്കി മുഖത്ത് പുരട്ടാം. മുഖക്കുരു, കറുത്തപാടുകൾ, കരുവാളിപ്പ് എന്നിവ മാറ്റാന്‍ ഈ പാക്ക് സഹായിക്കും.

മൂന്ന്…

രണ്ട് ചെറിയ സ്പൂണ്‍ കടലമാവിലേയ്ക്ക് കറ്റാര്‍വാഴയുടെ പള്‍പ്പ് സമം ചേര്‍ത്ത് മുഖത്തും കഴുത്തിലും പുരട്ടാം. പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം. കറുത്ത പാടുകളെ തടയാനും ചര്‍മ്മം സുന്ദരമാകാനും ഈ പാക്ക് സഹായിക്കും.

നാല്… 

രണ്ട് ടേബിള്‍സ്പൂണ്‍ കടലമാവും ഒരു നുള്ള് മഞ്ഞളും പകുതി പഴവും രണ്ട് ടേബിള്‍ സ്പൂണ്‍ തൈരും  ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി  20 മിനിറ്റിന് ശേഷം ഇളംചൂടുവെള്ളം കൊണ്ട് കഴുകാം. മുഖത്തെ ചുളിവുകളെ തടയാന്‍ ഈ പാക്ക് സഹായിക്കും.

അഞ്ച്…

ഒരു ടീസ്പൂണ്‍ കടലമാവ്, ഒരു ടീസ്പൂണ്‍ തക്കാളി നീര് എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ കറുത്ത പാടുകളും കരുവാളിപ്പും അകറ്റാനും ചര്‍മ്മം തിളങ്ങാനും ഈ പാക്ക് സഹായിക്കും.

ശ്രദ്ധിക്കുക: അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോ​ഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെ ‘കൺസൾട്ട്’ ചെയ്തതിന് ശേഷം മാത്രം മുഖത്ത് പരീക്ഷണങ്ങള്‍ നടത്തുന്നതാണ് ഉത്തമം.

content highlight: besan-face-packs-for-beautiful-clear-skin