Movie News

മലയാള സിനിമയ്ക്ക് മറ്റൊരു പ്രണയ സിനിമ കൂടി; സൈജു കുറുപ്പ് നായകനായി എത്തുന്ന ‘അഭിലാഷം’, ഫസ്റ്റ് ലുക്ക് പോസ്റ്റർ

സൈജു കുറുപ്പ് നായകനായി എത്തുന്ന ചിത്രത്തിന് അഭിലാഷം എന്നാണ് പേരിട്ടിരിക്കുന്നത്

മണിയറയിലെ അശോകന് ശേഷം ഷംസു സെയ്ബ സംവിധാനം ചെയ്യുന്ന ചിത്രമാണ് അഭിലാഷം.മലയാള സിനിമയ്ക്ക് മറ്റൊരു പ്രണയ സിനിമ കൂടി. സൈജു കുറുപ്പ് നായകനായി എത്തുന്ന ചിത്രത്തിന് അഭിലാഷം എന്നാണ് പേരിട്ടിരിക്കുന്നത്.  സൈജു കുറുപ്പ്, അർജുൻ അശോകൻ, തൻവി റാം എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബിനു പപ്പു, നവാസ് വള്ളിക്കുന്ന്, ഷൈൻ ടോം ചാക്കോ, ഉമ കെ പി, നീരജ രാജേന്ദ്രൻ, ശീതൾ സക്കറിയ, അജിഷ പ്രഭാകരൻ,  നിംന ഫതൂമി, വസുദേവ് സജീഷ്, ആദിഷ് പ്രവീൺ, ഷിൻസ് ഷാൻ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. സെക്കന്റ്‌ ഷോ പ്രൊ ഡക്ഷൻസിന്റെ ബാനറിൽ ആൻ സരിഗ ആന്റണി, ശങ്കർദാസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജെനിത് കാച്ചപ്പിള്ളിയാണ്.

content highlight : actor-saiju-kurup-movie-abhilasham