Celebrities

‌ആദ്യ പെണ്ണുകാണല്‍ അനുഭവങ്ങള്‍ പങ്കിട്ട് നടി ശ്വേത മേനോൻ | Swetha Menon

അന്ന് എനിക്ക് മുംബൈയില്‍ ഒരു ബോയ് ഫ്രണ്ട് ഉണ്ടായിരുന്നു എന്നാണ് താരം പറയുന്നത്

ആദ്യ പെണ്ണുകാണല്‍ അനുഭവങ്ങള്‍ പങ്കിട്ട് ശ്വേത മേനോൻ. കോമഡി മാസ്‌റ്റേഴ്‌സ് എപ്പിസോഡിലായിരുന്നു മനസുതുറന്നത്. ഞങ്ങളുടേത് അറേഞ്ച്ഡ് കം ലവ് എന്ന രീതിയിലായിരുന്നു ഞങ്ങളുടെ വിവാഹം. ഇഷ്ടവും സ്‌നേഹവുമൊക്കെയുണ്ടായിരുന്നു. ഇതിന് മുന്‍പൊരു പെണ്ണുകാണല്‍ നടന്നിരുന്നു.

അന്ന് എനിക്ക് മുംബൈയില്‍ ഒരു ബോയ് ഫ്രണ്ട് ഉണ്ടായിരുന്നു. ഞങ്ങളുടെ ബന്ധം സീരിയസായി മുന്നേറുകയായിരുന്നു. മിസ് ഇന്ത്യ ആയ സമയം കുറേ പ്രൊപ്പോസല്‍സ് വരുന്നുണ്ടായിരുന്നു. ചെന്നൈയില്‍ കസിന്റെ കല്യാണത്തിന് പോയപ്പോള്‍ ഒരു പ്രൊപ്പോസല്‍ വന്നിരുന്നു.

ഒരു സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ മോന്‍, അദ്ദേഹം മര്‍ച്ചന്റ് നേവിയില്‍ ഓഫീസറായിരുന്നു. നല്ല ശമ്പളമൊക്കെയുണ്ടായിരുന്നു. അതായിരുന്നു ആദ്യത്തെ പെണ്ണുകാണല്‍. ഞാനിങ്ങനെ പേടിച്ച് വിറക്കുകയായിരുന്നു. ബോയ് ഫ്രണ്ട് ബോംബെയില്‍ കാത്തിരിക്കുന്നു, ഞാന്‍ ചെന്നൈയില്‍ പെണ്ണുകാണലിലും. അതും മൊത്തം ഫാമിലിയും കൂടെയുണ്ട്. അച്ഛാ, ഇതെന്താണ് നടക്കുന്നതെന്നൊക്കെ ഞാന്‍ ചോദിക്കുന്നുണ്ടായിരുന്നു.

എന്റേല്‍ സ്വര്‍ണ്ണമൊന്നും ഉണ്ടായിരുന്നില്ല. അമ്മായിയൊക്കെ കൂടി കമ്മലും മാലയുമൊക്കെ ഇട്ട് എന്നെ ഒരുക്കി നിര്‍ത്തി. എന്തോ ദൈവാനുഗ്രഹം, അത് നടന്നില്ല. അദ്ദേഹം ഒരു അമ്മ മോനായിരുന്നു. എനിക്ക് പറ്റില്ല എന്നുമായിരുന്നു ശ്വേത പറഞ്ഞത്.

content highlighht: Swetha Menon