കൊച്ചി: ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ പ്രസിഡന്റായി രഞ്ജി പണിക്കര്‍, ജനറല്‍ സെക്രട്ടറിയായി ജി എസ് വിജയന്‍ എന്നിവര്‍ തുടരും. ട്രഷറര്‍ ആയി ഷിബു ഗംഗാധരനെ തെരഞ്ഞെടുത്തു. എറണാകുളം റിന്യൂവല്‍ സെന്ററില്‍ നടന്ന വാര്‍ഷിക പൊതുയോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
വിധു വിന്‍സെന്റ്, റാഫി എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. ബൈജുരാജ് ചേകവര്‍, അജയ് വാസുദേവ് (ജോ. സെക്രട്ടറിമാര്‍), സോഫിയ ജോസ് (കമ്മറ്റിയംഗം) എന്നിവരെ എതിരില്ലാതെ തെരഞ്ഞെടുത്തു.
പ്രണയനായകനായി സൈജു കുറുപ്പ്; അഭിലാഷം ഫസ്റ്റ്ലുക്ക് പോസ്റ്റർ
സോഹന്‍ സീനുലാല്‍, സലാം ബാപ്പു, മനോജ് അരവിന്ദാക്ഷന്‍, ഷിബു പരമേശ്വരന്‍, അനുരാജ് മനോഹര്‍, അഭിലാഷ് വി സി, ഗിരീഷ് ഉള്യേരി, ജൂഡ് ആന്റണി, ജോജു റാഫേല്‍, ടോം ഇമ്മട്ടി, നിതിന്‍ എം എസ്, വിജീഷ് അരൂര്‍, വിഷ്ണു മോഹനന്‍ എന്നിവരെ കമ്മിറ്റിയംഗങ്ങളായും തെരെഞ്ഞെടുത്തിട്ടുണ്ട്.
content highlight: Fefka directors union