ന്യൂഡല്‍ഹി: മഹാകുംഭമേളയില്‍ പങ്കെടുത്ത് ബോളീവുഡ് സൂപ്പര്‍ സ്റ്റാര്‍ അക്ഷയ്കുമാര്‍. പ്രയാഗ് രാജില്‍ മഹാകുംഭമേള സംഗമത്തില്‍ അക്ഷയ്കുമാര്‍ പുണ്യസ്‌നാനം നടത്തി.
മഹാകുംഭമേളയ്ക്ക് വേണ്ടി സജ്ജീകരണങ്ങള്‍ നടത്തിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അദ്ദേഹം പ്രശംസിച്ചു. 2019ലും കുംഭമേള സന്ദര്‍ശിച്ചിരുന്നെന്നും എന്നാല്‍ ഇത്തവണ ഒരുക്കിയ ക്രമീകരണങ്ങളില്‍ വലിയ പുരോഗതി ഉണ്ടായിട്ടുണ്ടെന്നും നടന്‍ പറഞ്ഞു. നന്നായി ആസ്വദിച്ചു, ക്രമീകരണങ്ങള്‍ വളരെ മികച്ചതാണ്. വളരെ നന്നായി ചെയ്തു. ഇത്രയും നല്ല ക്രമീകരണങ്ങള്‍ നടത്തിയതിന് മുഖ്യമന്ത്രിയോട് വളരെ നന്ദിയുള്ളവരായിരിക്കും, അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
2019ലെ കുംഭമേളയില്‍ ആളുകള്‍ വരുന്നത് എനിക്കിപ്പോഴും ഓര്‍മയുണ്ട്. എന്നാല്‍ ഇത്തവണ പ്രശസ്തരായവര്‍ വരുന്നു. അംബാനി, അദാനി, വലിയ നടന്‍മാര്‍ എല്ലാവരും വരുന്നു. അതിനാല്‍ തന്നെ കുംഭമേളയ്ക്കുള്ള ക്രമീകരണങ്ങള്‍ എല്ലാം മികച്ചതാണ്. എല്ലാ ക്രമീകരണങ്ങളും മികച്ച രീതിയില്‍ സജ്ജീകരിച്ച എല്ലാ പൊലീസ് ഉദ്യോഗസ്ഥരോടും തൊഴിലാളികളോടും കൂപ്പുകൈകളോടെ നന്ദി പറയാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജനുവരി 13ന് ആരംഭിച്ച മഹാ കുംഭമേള ഫെബ്രുവരി 26ന് അവസാനിക്കും.
content highlight: Akshay Kumar