തെലുങ്ക് സൂപ്പര്‍താരം നാനിയുടെ 32-ാമത് ചിത്രം ‘ഹിറ്റ് 3’ ടീസര്‍ പുറത്ത്. നാനി അവതരിപ്പിക്കുന്ന അര്‍ജുന്‍ സര്‍ക്കാര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ടീസറിനു സര്‍ക്കാരിന്റെ ലാത്തി എന്ന ടൈറ്റില്‍ ആണ് നല്‍കിയിരിക്കുന്നത്. നാനിയുടെ ജന്മദിനം പ്രമാണിച്ചാണ് ടീസര്‍ റിലീസ് ചെയ്തിരിക്കുന്നത്. ശ്രീനിധി ഷെട്ടിയാണ് ചിത്രത്തിലെ നായിക. 2025 മെയ് ഒന്നിന് ചിത്രം ആഗോള റിലീസായെത്തും.
ഡോ. ശൈലേഷ് കോലാനു സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് വാള്‍ പോസ്റ്റര്‍ സിനിമയുടെ ബാനറില്‍ പ്രശാന്തി തിപിര്‍നേനിക്കൊപ്പം നാനിയുടെ യുനാനിമസ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്. അതിശക്തമായ പോലീസ് കഥാപാത്രമായാണ് നാനിയെ ടീസറില്‍ അവതരിപ്പിച്ചിരിക്കുന്നത്. നാനിയുടെ കരിയറിലെ തന്നെ ഏറ്റവും വയലന്‍സ് ഉള്ള ചിത്രവും കഥാപാത്രവും ആയിരിക്കും ഇതെന്നും ടീസര്‍ സൂചിപ്പിക്കുന്നുണ്ട്.
ഗംഭീരമായ സാങ്കേതിക സംഘത്തിന്റെ പിന്തുണയോടെ ഒരു വമ്പന്‍ സിനിമാ അനുഭവം നല്‍കാനുള്ള ഒരുക്കത്തിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. ഛായാഗ്രഹണം: സാനു ജോണ്‍ വര്‍ഗീസ്, സംഗീതം: മിക്കി ജെ. മേയര്‍, എഡിറ്റര്‍: കാര്‍ത്തിക ശ്രീനിവാസ് ആര്‍, രചന: ശൈലേഷ് കോലാനു.
STORY HIGHLIGHT: nani hit 3 teaser release