കെജിഎഫിന് ശേഷം യാഷ് നായകനായി എത്തുന്ന ചിത്രമാണ് ടോക്സിക്. ഇംഗ്ലീഷിലും ഒരു ഇന്ത്യൻ ഭാഷയിലും ആശയവൽക്കരിക്കുകയും എഴുതുകയും ചിത്രീകരിക്കുകയും ചെയ്യുന്ന ആദ്യത്തെ ബിഗ് ബജറ്റ് ഇന്ത്യൻ ചിത്രമായി മാറുകയാണ് ടോക്സിക്. ഇംഗ്ലീഷിന് പുറമേ കന്നഡയിലാണ് ചിത്രം ചിത്രീകരിക്കുന്നത്. ആഗോള ചലച്ചിത്രാനുഭവമായി മാറ്റാനാണ് ശ്രമം.
ഗീതു മോഹൻദാസ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന യാഷിന്റെ ‘ടോക്സിക്’ ക്രോസ്-കൾച്ചറൽ കഥപറച്ചില്‍ രീതിയിലാണ് ഒരുങ്ങുന്നത് എന്നാണ് വിവരം. ഇംഗ്ലീഷിലും കന്നഡയിലും ചിത്രീകരിച്ച ഈ ചിത്രം ആഗോളതലത്തിലെ ശ്രദ്ധയാണ് ലക്ഷ്യമിടുന്നത്. നിവിൻ പോളി നായകനായെത്തിയ മൂത്തോനു ശേഷം ഗീതു സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
കെവിഎൻ പ്രൊഡക്ഷൻസിന്‍റെ ബാനറില്‍ വെങ്കട്ട് കെ നാരായണയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് നിർമാണം. 2025 ഏപ്രിൽ 10-ന് സിനിമ റിലീസ് ചെയ്യുമെന്നാണ് വിവരം.
STORY HIGHLIGHT: yashs movie toxic created history